fbwpx
എറണാകുളം അത്താണിയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
logo

ന്യൂസ് ഡെസ്ക്

Posted : 14 Apr, 2025 03:21 PM

പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി ജെറി വി. ജോൺ (21) ആണ് മരിച്ചത്.

KERALA


എറണാകുളം കാക്കനാടിനടുത്ത് അത്താണിയിൽ യുവാവിനെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ നെടുമൺ സ്വദേശി ജെറി വി. ജോൺ (21) ആണ് മരിച്ചത്. കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ വിദ്യാർഥിയായിരുന്നു ഇയാൾ.



കൂടെ താമസിച്ചിരുന്നവർ ജെറിയെ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാടക വീടിൻ്റെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


ALSO READ: അജിത് കുമാർ പക്കാ ക്രിമിനൽ, മുഖ്യമന്ത്രിയുടെ പോറ്റുമകൻ: പി. വി. അൻവർ

KERALA
കരുനാഗപ്പള്ളിയിൽ അമ്മയും മക്കളും തീകൊളുത്തി ജീവനൊടുക്കി
Also Read
user
Share This

Popular

IPL 2025
KERALA
Punjab Kings vs Kolkata Knight Riders | നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി കൊല്‍ക്കത്ത; പഞ്ചാബിന്റെ കിംഗായി ചഹല്‍