അസം സ്വദേശിയായ അഹദുൽ ഇസ്ലാമാണ് മരിച്ചത്
മലപ്പുറത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്തി. അസം സ്വദേശിയായ അഹദുൽ ഇസ്ലാമാണ് മരിച്ചത്. സംഭവത്തിൽ അസം സ്വദേശിയായ ഗുൽജാർ ഹുസൈൻ പിടിയിലായി.
കഴിഞ്ഞദിവസം, രാത്രി 11 നാണ് സംഭവം. കൊണ്ടോട്ടിക്കടുത്ത് കിഴിശ്ശേരി മഞ്ചേരി റൂട്ടിൽ ഇസ്സത്ത് സ്കൂളിന് സമീപമാണ് കൊലപാതകം നടത്തിയത്. ഗുഡ്‌സ് ഓട്ടോ ഇടിച്ചു തെറിപ്പിച്ച ശേഷം യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
ഇരുവരും തമ്മിൽ ചീട്ടുകളിയിലുണ്ടായ സാമ്പത്തിക തർക്കമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊണ്ടൊട്ടി പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അഹമ്മദുൽ ഇസ്ലാമിൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.