കൂട്ടാലിട സ്വദേശി പ്രവിഷയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്
കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൂട്ടാലിട സ്വദേശി പ്രവിഷയ്ക്ക് നേരെയാണ് ആസിഡ് അക്രമണം ഉണ്ടായത്. മുൻ ഭർത്താവ് കാരിപ്പറമ്പിൽ പ്രശാന്ത് ആണ് ആസിഡ് ഒഴിച്ചത്. പ്രതിയെ മേപ്പയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ചെറുവണ്ണൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ചികിത്സയിൽ ഉള്ള യുവതിയെ വിളിച്ചു പുറത്തിറക്കിയ ശേഷം ഫ്ലാസ്കിൽ കൊണ്ടുവന്ന ആസിഡ് ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ദേഹമാസകലം പൊള്ളലേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.