തലസ്ഥാന നഗരിയിലെ മേള പ്രേമികൾ ഒന്നാകെ ആറ്റുകാൽ ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തിയിരുന്നു. ചെമ്പട വട്ടങ്ങളെ അടിസ്ഥാനമാക്കി നടൻ ജയറാം അഞ്ച് കാലങ്ങളിൽ കൊട്ടിക്കയറി.അതോടെ കാണികളിൽ പൂരാവേശം നിറഞ്ഞു.
തലസ്ഥാന നഗരിയിൽ മേള വിസ്മയം തീർത്ത് നടൻ ജയറാം.ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിലാണ് ജയറാം പഞ്ചാരിമേളം അവതരിപ്പിച്ചത്. ജീവിതത്തിൽ ലഭിച്ച മഹാഭാഗ്യമാണ് ഈ അവസരമെന്ന് ജയറാം പറഞ്ഞു.തലസ്ഥാന നഗരിയിലെ മേള പ്രേമികൾ ഒന്നാകെ ആറ്റുകാൽ ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തിയിരുന്നു. ചെമ്പട വട്ടങ്ങളെ അടിസ്ഥാനമാക്കി നടൻ ജയറാം അഞ്ച് കാലങ്ങളിൽ കൊട്ടിക്കയറി.അതോടെ കാണികളിൽ പൂരാവേശം നിറഞ്ഞു.
ചോറ്റാനിക്കര സത്യനാരായണ മാരാരുടെ വാദ്യസംയോജനത്തിൽ 101 കലാകാരന്മാർ ജയറാമിനൊപ്പം അണിനിരന്നു. ജീവിതത്തിലെ മഹാഭാഗ്യമാണ് ഈ അവസരമെന്ന് ജയറാം പറഞ്ഞു.ജനമനസുകളിൽ പൂരപ്പെരുമഴ പെയ്യിച്ചാണ് പതികാലത്തിൽ തുടങ്ങി പഞ്ചാരിയിൽ മേളം അവസാനിച്ചത്.