fbwpx
അദ്ദേഹം സുഖമായിരിക്കുന്നു, പേടിക്കാനൊന്നുമില്ല; വഴിപാട് നടത്തിയത് വ്യക്തിപരമായ കാര്യം, മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയിൽ പ്രതികരിച്ച് മോഹൻലാൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 24 Mar, 2025 08:59 PM

ദിവസങ്ങൾക്കു മുൻപ് ശബരിമല ദർശനം നടത്തിയ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയത് വാർത്തയായിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് നടൻ ഉഷപൂജ നടത്തിയത്.

MOVIE


നടൻ മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് പ്രചരിച്ച അഭ്യൂഹങ്ങൾ ആരാധകരിൽ ഏറെ ആശങ്ക ഉയർത്തിയിരുന്നു. തൻ്റെ പ്രിയ സുഹൃത്തായ മമ്മൂട്ടിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് മോഹൻലാൽ നടത്തിയ പ്രതികരണമാണ് ഇപ്പോൾ പ്രക്ഷകർ ആശ്വാസത്തോടെ കാണുന്നത്. അദ്ദേഹം സുഖമായിരിക്കുന്നു എന്നും ഭയപ്പെടേണ്ട ആവശ്യമില്ല എന്നുമാണ് മോഹൻലാൽ പറഞ്ഞത്. എമ്പുരാൻ എന്ന സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി ചെന്നൈയിൽ നടന്ന പ്രസ് മീറ്റിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു മോഹൻലാലിൻ്റെ പ്രതികരണം.


'അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേയുള്ളൂ. പേടിക്കാൻ ഒന്നുമില്ല,' എന്ന് മോഹൻലാൽ പറഞ്ഞു.ദിവസങ്ങൾക്കു മുൻപ് ശബരിമല ദർശനം നടത്തിയ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയത് വാർത്തയായിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് നടൻ ഉഷപൂജ നടത്തിയത്.


"മമ്മൂട്ടിക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥനയും വഴിവാടും നേര്‍ന്നൂ എന്നത് ശരിയാണ്. അതെന്‍റെ പേഴ്സണല്‍ ആണ് അതിനെകുറിച്ച് പുറത്ത് പറയുന്നത് ശരിയല്ല. ഞാന്‍ കഴിച്ച വഴിപാട് റസീപ്റ്റ് ദേവസ്വം ബോര്‍ഡിലെ ആരോ എടുത്ത് പുറത്ത് വിട്ടതാണ്! അതൊന്നും ശരിയല്ല. എന്നായിരുന്നു ഇതുമായിബന്ധപ്പെട്ട് മോഹൻലാലിൻ്റെ പ്രതികരണം.


Also Read; ലാലേട്ടൻ്റേയും പൃഥ്വിയുടേയും കിളി പറത്തിയ അവതാരക; ആരാണ് ട്രോളുകളിൽ നിറയുന്ന 'തീൻമാർ ചന്ദ്രവ'?


മമ്മൂട്ടിയും മോഹൻലാലും ഏറെ വർഷങ്ങൾക്കിപ്പുറം ഒന്നിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൻ്റെ ഒരുക്കങ്ങൾ അണിയറയിൽ നടക്കുകയാണ്. സാമ്പത്തിക പ്രശ്നങ്ങൾ മൂലവും മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ആ റിപ്പോർട്ടുകളെയെല്ലാം തള്ളിക്കൊണ്ട് സിനിമയുടെ നിർമാതാക്കൾ തന്നെ രംഗത്തെത്തിയിരുന്നു.

MALAYALAM MOVIE
എമ്പുരാൻ RSS നരേറ്റീവിനെ തകർക്കുന്ന സിനിമയെന്ന് കെ.സി. വേണുഗോപാൽ; ചരിത്രത്തിലെ വസ്തുതകൾ വെട്ടിമാറ്റാൻ സാധിക്കില്ലെന്ന് മുഹമ്മദ് റിയാസ്
Also Read
user
Share This

Popular

IPL 2025
NATIONAL
അച്ഛനൊപ്പം നടക്കുമ്പോൾ നടപ്പാലത്തിൽ നിന്ന് വഴുതി ആറിൽ വീണു; വലഞ്ചുഴിയിൽ 15കാരിക്ക് ദാരുണാന്ത്യം