പോക്സോ അടക്കം കണ്ടെത്തിയിട്ടും പൊലിസിനെ അറിയിക്കാത്തത് ഗൗരവകരമായ കുറ്റമാണെന്നും ഷമ്മി പറഞ്ഞു
ഹേമകമ്മിറ്റി റിപ്പോർട്ടിൽ സിനിമ താരങ്ങൾ മൗനം പാലിക്കുന്നതിൽ പരിഹാസവുമായി നടൻ ഷമ്മി തിലകൻ. താരങ്ങള്‍ പ്രതികരിക്കാകത്തത് ഒന്നുകിൽ അവർക്ക് അസുഖം ഉള്ളതുകൊണ്ടോ അല്ലെങ്കിൽ കുറ്റബോധം കൊണ്ടോ ആകാമെന്ന് ഷമ്മി തിലകൻ പറഞ്ഞു.
മൗനം പാലിച്ചാൽ വിദ്വാനാകാമെന്നും സൂപ്പർ താരങ്ങള്‍ കരുതുന്നുണ്ടാകാം. പോക്സോ അടക്കം കണ്ടെത്തിയിട്ടും പൊലീസിനെ അറിയിക്കാത്തത് ഗൗരവകരമായ കുറ്റമാണ്. ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടന കുറച്ചുകൂടി ധാരണയോടെ പ്രവർത്തിക്കണം. വിലക്കിന് താനും ഇരയായിട്ടുണ്ടെന്നും ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.
ALSO READ: "ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ"; തിലകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മകൻ ഷമ്മി തിലകൻ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഷമ്മി തിലകൻ പ്രതികരണവുമായി എത്തിയിരുന്നു. തന്റെ ഫേസ്ബുക് പോസ്റ്റിൽ തിലകന്റെ ചിത്രം പങ്കുവച്ചായിരുന്നു നടന്റെ പ്രതികരണം. 'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ, ചിരിക്കണ ചിരി കണ്ടാ' എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.
സിനിമാ മേഖലകളിലെ മോശം പ്രവണതകളെ നിരന്തരം ചോദ്യം ചെയ്തിരുന്ന നടനായിരുന്നു തിലകൻ. നിലപാടിന്റെ പേരിൽ തിലകനെ താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകൻ വിനയൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലും തിലകൻ്റെ പേര് പരാമർശിച്ചിരുന്നു.