കഴിഞ്ഞ ദിവസം ബുക്കിംഗ് തുടങ്ങി വെറും മൂന്ന് മണിക്കൂറിനുള്ളിൽ തമിഴ് നാട്ടിൽ മാത്രം 4.39 കോടിയാണ് ചിത്രം നേടിയത്.ഒരു ദിവസം പിന്നിടുമ്പോൾ ഇതിന്റെ ഇരട്ടി നേടിക്കാണുമെന്നാണ് റിപ്പോർട്ടുകൾ.
തമിഴ് സനിമാപ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകിയ വർഷമാണ് 2025. എന്നാൽ പ്രതീക്ഷ പോലെ വളരാൻ പല ചിത്രങ്ങൾക്കുമായില്ല.മൂന്ന് മാസത്തിനിടെ റിലീസായ 64 ചിത്രങ്ങളിൽ വെറു നാലെണ്ണം മാത്രമാണ് വിജയത്തിലെത്തിയത്. മധഗജ രാജ, കുടുംബസ്ഥൻ, ഡ്രാഗൺ, വീര ധീര സൂൻ എന്നീ ചിത്രങ്ങളാണ് പ്രതീക്ഷ കാത്തത്. പരാജയങ്ങളിൽ മുങ്ങി നിൽക്കുന്ന കോളിവുഡിന് ഇനി രക്ഷയേതെന്ന് ചോദിച്ചാൽ ആരാധകരുടെ നോട്ടം അജിത്തിലേക്കാണ്.
അടുത്തതായി അജിത് നായകനായ ഗുഡ് ബാഡ് അഗ്ലിയാണ് റിലീസിനൊരുങ്ങുന്നത്. പ്രഖ്യാപനം മുതൽ ശ്രദ്ധപിടിച്ചു പറ്റിയ ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തും.
അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയിൽ വൻ താരനിരതന്നെ എത്തുന്നുണ്ട്. മാസ് ആക്ഷന്‍ പടമായി ഒരുങ്ങുന്ന ചിത്രത്തിൽ സുനില്‍, ഷൈന്‍ ടോം ചാക്കോ, പ്രസന്ന, ജാക്കി ഷെറോഫ്, പ്രഭു, യോഗി ബാബു, തൃഷ, പ്രിയ വാര്യര്‍, സിമ്രാന്‍ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകും. 300 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്.
Also Read; അജിത് മുതല്‍ മഹേഷ് ബാബു വരെ; ഗജിനിയിലെ നായകനെ വേണ്ടെന്നു വെച്ചത് പന്ത്രണ്ടോളം താരങ്ങള്‍
കഴിഞ്ഞ ദിവസം ചിത്രത്തിൻ്റേതായി പുറത്തിറങ്ങിയ ട്രെയിലർ തംരഗമായിരുന്നു. മറ്റൊരു മങ്കാത്തയാണോ ഗുഡ് ബാഡ് അഗ്ലി എന്നാണ് ട്രെയിലർ കണ്ട അരാധകരുടെ ചോദ്യം. കഴിഞ്ഞ ദിവസം ബുക്കിംഗ് തുടങ്ങി വെറും മൂന്ന് മണിക്കൂറിനുള്ളിൽ തമിഴ് നാട്ടിൽ മാത്രം 4.39 കോടിയാണ് ചിത്രം നേടിയത്.ഒരു ദിവസം പിന്നിടുമ്പോൾ ഇതിന്റെ ഇരട്ടി നേടിക്കാണുമെന്നാണ് റിപ്പോർട്ടുകൾ. മുടക്കുമുതലായ 300 കോടി ചിത്രം മറി കടക്കുമോയെന്നാണ് കോളിവുഡ് ഉറ്റു നോക്കുന്നത്.
ആരാധകരുടെ പ്രിയ താരം അജിത് കുമാർ നായകനായി രണ്ടു ചിത്രങ്ങളാണ് ഈ വർഷം പ്രഖ്യാപിച്ചത്. അതിൽ വിടാമുയർച്ചി തീയേറ്ററുകളിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.മഗിഴ് തിരുമേനിയുടെ സംവിധാനത്തിൽ എത്തിയ ചിത്രത്തിന് വൻ ഹൈപ്പ് ലഭിച്ചിരുന്നെങ്കിലും അതിനൊത്ത് ഉയരാനായിരുന്നില്ല. അജിത്തിന്റെ കരിയറിലെ വലിയ പരാജയങ്ങളിൽ ഒന്നായി വിടാമുയർച്ചി മാറിയെന്നാണ് ട്രാക്കർമാർ വിലയിരുത്തുന്നത്. ഒടിടിയിൽ ചിത്രം ഏറെ അഭിപ്രായങ്ങൾ നേടുകയും ചെയ്തിരുന്നു.