സ്റ്റൈലിഷ് മേക്കിംഗ് ആണെന്നും എന്നാല്‍ കഥയ്ക്ക് അത്ര ഡെപ്ത്തില്ലെന്ന അഭിപ്രായവും ചിലര്‍ക്കുണ്ട
ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത് നസ്ലെന്‍ കേന്ദ്ര കഥാപാത്രമായ ആലപ്പുഴ ജിംഖാനയുടെ ആദ്യ പ്രതികരണങ്ങള്‍ പുറത്ത്. ചിത്രത്തിന്റെ മേക്കിംഗിനും കാസ്റ്റിംഗിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഖാലിദ് റഹ്‌മാന്‍ തന്റെ സംവിധാന മികവ് ആവര്‍ത്തിച്ചിരിക്കുകയാണെന്നാണ് പുറത്തുവരുന്ന അഭിപ്രായങ്ങള്‍. സ്റ്റൈലിഷ് മേക്കിംഗ് ആണെന്നും എന്നാല്‍ കഥയ്ക്ക് അത്ര ഡെപ്ത്തില്ലെന്ന അഭിപ്രായവും ചിലര്‍ക്കുണ്ട്.
അതേസമയം ചെറിയൊരു സ്റ്റോറി ലൈനിനെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഡയലോഗുകള്‍ പോരെങ്കിലും അടി തുടങ്ങി കഴിഞ്ഞാല്‍ പിന്നെ പടം മൊത്തം ഒടുക്കത്തെ ഹൈയാണെന്നും അഭിപ്രായമുണ്ട്.
പ്ലാന്‍ ബി മോഷന്‍ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്‌മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പ്ലാന്‍ ബി മോഷന്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണ സംരംഭമാണിത്. ഖാലിദ് റഹ്‌മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിന്‍, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.
ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്സ്: മുഹ്സിന്‍ പരാരി, വസ്ത്രാലങ്കാരം: മാഷര്‍ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയര്‍, ആക്ഷന്‍ കോറിയോഗ്രാഫി: ജോഫില്‍ ലാല്‍, കലൈ കിംഗ്സണ്‍, ആര്‍ട്ട് ഡയറക്ടര്‍: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടര്‍: ലിതിന്‍ കെ ടി, ലൈന്‍ പ്രൊഡ്യൂസര്‍: വിഷാദ് കെ എല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍, സ്റ്റില്‍ ഫോട്ടോഗ്രഫി: രാജേഷ് നടരാജന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പ്രൊമോഷണല്‍ ഡിസൈന്‍സ്: ചാര്‍ളി & ദ ബോയ്സ്, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട് & ജിനു അനില്‍കുമാര്‍, ഡിസ്ട്രിബൂഷന്‍: സെന്‍ട്രല്‍ പിക്ചര്‍സ്, ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്.