ഏത് ഭാഷയും പഠിക്കുന്നത് തെറ്റല്ല. പക്ഷെ അത് രാഷ്ട്രീയ കാരണങ്ങളാല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്ന് വിജയ് പറഞ്ഞു.
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ആഞ്ഞടിച്ച് ടിവികെ അധ്യക്ഷന്‍ വിജയ്. മഹാബലി പുരത്ത് വെച്ച് തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു വിജയ്. ഏത് ഭാഷയും പഠിക്കുന്നത് തെറ്റല്ല. പക്ഷെ അത് രാഷ്ട്രീയ കാരണങ്ങളാല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്ന് വിജയ് പറഞ്ഞു.
ത്രിഭാഷാ നയത്തിന്റെ ഭാഗമായി ഡിഎംകെ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും എല്‍കെജി കുട്ടികളെ പോലെ അടിയുണ്ടാക്കുന്നതായി നടിക്കുകയാണെന്നും വിജയ് പറഞ്ഞു. ഇവര്‍ തമ്മില്‍ നേരത്തെ ധാരണയുണ്ടെന്നും ജനങ്ങള്‍ക്ക് മുമ്പില്‍ അഭിനയിക്കുകയാണെന്നും അവര്‍ പറഞ്ഞു. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ടിവികെ പോരാടുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
അതേസമയം തമിഴ്‌നാട്ടില്‍ ബിജെപിയുമായുള്ള ബന്ധം നടി രഞ്ജന നാച്ചിയാര്‍ ഉപേക്ഷിച്ചു. രഞ്ജന തമിഴക വെട്രി കഴകത്തില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസമാണ് രഞ്ജന എട്ട് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ബിജെപിയില്‍ നിന്ന് രാജിവെച്ചത്. ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നതടക്കമുള്ള ബിജെപിയുടെ നയങ്ങളോടുള്ള വിയോജിപ്പാണ് രാജിക്ക് കാരണം.
ടിവികെയുടെ ഒന്നാം വാര്‍ഷികാഘോഷം നടക്കുന്ന സ്ഥലത്ത് എത്തിയാണ് രഞ്ജന പാര്‍ട്ടിയില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ചത്. വിജയിയെ അടുത്ത എംജിആര്‍ എന്നാണ് രഞ്ജന വിശേഷിപ്പിച്ചത്. ദേശീയതയും ദ്രാവിഡ രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയുള്ള വിജയിയുടെ രാഷ്ട്രീയത്തില്‍ ആകൃഷ്ടയായിട്ടാണ് തീരുമാനമെന്ന് രഞ്ജന പറഞ്ഞു. ടിവികെയ്ക്കൊപ്പം തന്റെ രാഷ്ട്രീയ യാത്ര തുടരാനുള്ള ആഗ്രഹവും രഞ്ജന പ്രകടിപ്പിച്ചു.