രണ്ടാഴ്ച മുൻപ് തീപിടുത്തം ഉണ്ടായി രണ്ടരക്കോടിയോളം രൂപയുടെ കൃഷി ഉപകരണങ്ങൾ കത്തി നശിച്ചിരുന്നു
കുന്നംകുളം പെരുമ്പിലാവ് അക്കിക്കാവിലെ കൃഷി ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ വില്പന നടത്തുന്ന അഗ്രി ടെക്ക് സ്ഥാപനത്തിൽ വീണ്ടും അഗ്നിബാധ. കുന്നംകുളം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
ALSO READ:പട്ടാപ്പകൽ ബാർ ജീവനക്കാരനെ ഓടിച്ചിട്ട് വെട്ടി; മാരാരിക്കുളം സ്വദേശി പിടിയിൽ
രണ്ടാഴ്ച മുൻപ് തീപിടുത്തം ഉണ്ടായി രണ്ടരക്കോടിയോളം രൂപയുടെ കൃഷി ഉപകരണങ്ങൾ കത്തി നശിച്ചിരുന്നു. അഗ്രി ടെക് സ്ഥാപനത്തിന്റെ മുകളിലത്തെ നിലയിൽ തന്നെയാണ് ഇത്തവണയും തീപിടുത്തം ഉണ്ടായത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
തീ ആളിപ്പടരുന്നത് കണ്ടതോടെ യാത്രക്കാരാണ് കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. അഗ്നിരക്ഷാ സേനസംഘം സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.