യുറുഗ്വായ്, ബൊളീവിയ മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് അർജൻ്റീനയ്ക്ക് ലോകകപ്പിനുള്ള യോഗ്യത നേടാനായത്.
2026 ഫുട്ബോൾ ലോകകപ്പിനുള്ള യോഗ്യതയുറപ്പിച്ച് നിലവിലെ ചാംപ്യന്മാരായ അർജൻ്റീന. ലാറ്റിനമേരിക്കൻ ടീമുകളിൽ നിലവിൽ അർജൻ്റീനയാണ് ഒന്നാമത്. യുറുഗ്വായ്, ബൊളീവിയ മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് അർജൻ്റീനയ്ക്ക് ലോകകപ്പിനുള്ള യോഗ്യത നേടാനായത്.
നോർത്ത് അമേരിക്കയിൽ വിവിധ രാജ്യങ്ങളിലായി 2026 ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളാണ് പ്രധാനവേദികൾ.
അതേസമയം, നായകൻ മെസ്സി ഇല്ലാതെ ബ്രസീലിനെ നേരിടുന്ന അർജൻ്റീന ആദ്യ പകുതിയിൽ തന്നെ 3-1ന് മുന്നിട്ടുനിൽക്കുകയാണ്. ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൻ്റെ ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. അർജൻ്റീനയ്ക്കായി ജൂലിയൻ അൽവാരസ് (4), എൻസോ ഫെർണാണ്ടസ് (12), അലക്സിസ് മാക് അലിസ്റ്റർ (37) എന്നിവർ ഗോൾ നേടിയപ്പോൾ, കാനറിപ്പടയ്ക്കായി മാത്യൂസ് കുൻഹ (26) ഒരു ഗോൾ നേടി.