അര്‍ഷ്ദീപിന്റെ എന്‍ട്രി ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും എല്ലാവര്‍ക്കും സര്‍പ്രൈസ് ആയത് ജസ്പ്രീത് ബുംറയുടെ കാര്യത്തിലായിരുന്നു
ഐസിസി ടി20 പ്ലേയര്‍ ഓഫ് ദി ഇയര്‍ നോമിനേഷനില്‍ ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിംഗ്. ഞായറാഴ്ചയാണ് മികച്ച താരങ്ങളുടെ അവസാന പട്ടിക ഐസിസി പുറത്തുവിട്ടത്. എട്ട് മത്സരങ്ങളില്‍ നിന്നായി 12.64 ആവറേജിലും 7.16 ഇക്കോണമിയിലും അര്‍ഷ്ദീപ് സിംഗ് നേടിയത് 17 വിക്കറ്റാണ്.
18 മത്സരങ്ങളില്‍ നിന്ന് 13.50 ശരാശരിയില്‍ 36 വിക്കറ്റ് നേടിയ അര്‍ഷ്ദീപ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം കൂടിയാണ്. നോമിനേഷന്‍ ലിസ്റ്റിലേക്കുള്ള അര്‍ഷ്ദീപിന്റെ എന്‍ട്രി ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും എല്ലാവര്‍ക്കും സര്‍പ്രൈസ് ആയത് ജസ്പ്രീത് ബുംറയുടെ കാര്യത്തിലായിരുന്നു.
ALSO READ: ചോരുന്ന കൈയ്യുമായി ഇന്ത്യൻ ഫീൽഡർമാർ, മെൽബണിൽ നാളെ ബോക്സിങ് ഡേ ത്രില്ലർ!
ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമാണ് ജസ്പ്രീത് ബുംറ. എട്ട് മത്സരങ്ങളില്‍ നിന്നായി 8.26 ആവറേജില്‍ 15 വിക്കറ്റുകളാണ് ബുംറ നേടിയത്. പാകിസ്ഥാന്‍ താരം ബാബര്‍ അസമും ഐസിസിയുടെ ഫൈനല്‍ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ബാബര്‍. 23 ഇന്നിങ്‌സുകളില്‍ നിന്ന് 33.54 ശരാശരിയില്‍ 133.21 സ്ട്രൈക്ക് റേറ്റോടെ 738 റണ്‍സും ആറ് അര്‍ധസെഞ്ച്വറികളോടെ ബാബര്‍ നേടിയത്.
ഓസ്‌ട്രേലിയന്‍ താരം ട്രാവിസ് ഹെഡും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. 15 ഇന്നിങ്‌സുകളില്‍ നിന്ന് 38.50 ആവറേജില്‍ നാല് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 539 റണ്‍സാണ് താരം സ്വന്തമാക്കിയത്. സിംബ്‌ബ്‌വെ താരം സിക്കന്ദര്‍ റാസയും പട്ടികയിലുണ്ട്. 23 ഇന്നിങ്‌സില്‍ നിന്ന് 28.65 ആവറേജില്‍ 573 റണ്‍സാണ് റാസയുടെ സമ്പാദ്യം. ഈ വര്‍ഷം 23 മത്സരങ്ങളില്‍ നിന്ന് 24 വിക്കറ്റും റാസ നേടിയിട്ടുണ്ട്.
ഐസിസിയുടെ വെബ്‌സൈറ്റില്‍ ആരാധകര്‍ക്ക് തങ്ങളുടെ ഇഷ്ട താരങ്ങള്‍ക്ക് വോട്ട് ചെയ്യാവുന്നതാണ്.