കേരളത്തിലെ സസ്യശാസ്ത്ര ഗവേഷണത്തിന് നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു കെ.എസ്. മണിലാൽ
പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാൽ അന്തരിച്ചു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.
കേരളത്തിലെ സസ്യശാസ്ത്ര ഗവേഷണത്തിന് നിർണായക സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു കെ.എസ്. മണിലാൽ. ഹോർത്തൂസ് മലബാറിക്കൂസ് ആദ്യമായി ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും വിവർത്തനം ചെയ്തു. കാലിക്കറ്റ് സർവകലാശാല ബോട്ടണി വിഭാഗം മുൻ മേധാവിയായിരുന്നു. 2020ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു.
ALSO READ: വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; സമയബന്ധിതമായി പൂർത്തിയാക്കും