വീഡിയോയിൽ അരവിന്ദ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിനു നേരെ കരിങ്കൊടി വീശുന്നതും കാണാൻ സാധിക്കും.
ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിനു നേരെ ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞതായി ആരോപണം. ന്യൂഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ആക്രമണമെന്ന് ആം ആദ്മി പാർട്ടി (എഎപി) അറിയിച്ചു. ബിജെപി സ്ഥാനാർഥി പർവേഷ് വർമയുടെ അനുയായികളാണ് കല്ലേറിനു പിന്നിലെന്നാണ് എഎപിയുടെ ആരോപണം.
ആം ആദ്മി പാർട്ടി അധ്യക്ഷൻ കെജ്‌രിവാളിന്റെ വാഹനമിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റുവെന്നാണ് ബിജെപിയുടെ വാദം. വാഹനത്തിനു നേരെയുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങൾ എഎപി പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യത്തിൽ കെജ്‌രിവാളിന്റെ വാഹനത്തിന് മുകളിൽ ഒരു കല്ല് പതിക്കുന്നത് കാണാം.
Also Read: കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല: പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കോടതി
"ബിജെപി സ്ഥാനാർഥി പർവേഷ് വർമയുടെ ഗുണ്ടകൾ അരവിന്ദ് കെജ്‌രിവാൾ പ്രചരണം നടത്തുന്നതിനിടെ കല്ലെറിഞ്ഞ് ആക്രമിക്കുകയും അദ്ദേഹത്തിന് പ്രചരണം നടത്താൻ കഴിയാത്തവിധം പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ബിജെപിക്കാരെ, നിങ്ങളുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തിന് കെജ്‌രിവാളിനെ ഭയപ്പെടുത്താൻ സാധിക്കില്ല. ഡൽഹിയിലെ ജനങ്ങൾ നിങ്ങൾക്ക് ഉചിതമായ മറുപടി നൽകും" എഎപി എക്‌സിൽ കുറിച്ചു.
Also Read: നാടിനെ നടുക്കിയ ബംഗാളിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; കേസിന്‍റെ നാള്‍വഴികള്‍
വീഡിയോയിൽ അരവിന്ദ് കെജ്‌രിവാളിന്റെ വാഹന വ്യൂഹത്തിനു നേരെ കരിങ്കൊടി വീശുന്നതും കാണാൻ സാധിക്കും. നേരത്തെ കെജ്‌രിവാളിൻ്റെ പോസ്റ്ററുകളിൽ വ്യാപകമായി ചാണകം പൂശിയിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.