fbwpx
സ്പേഡെക്സ് കരുതലോടെ ചെയ്ത ദൗത്യം, രണ്ട് ഉപഗ്രഹങ്ങളും സുരക്ഷിതം: ഐഎസ്ആർഒ തലവൻ
logo

ന്യൂസ് ഡെസ്ക്

Posted : 18 Jan, 2025 08:27 PM

ഗഗൻയാൻ ദൗത്യം കരുതലോടെ നടത്തേണ്ടതാണ്, നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും വി. നാരായണൻ പറഞ്ഞു

NATIONAL


സ്പേഡെക്സ് വളരെ കരുതലോടെ ചെയ്ത ദൗത്യമെന്ന് ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ. രണ്ട് ഉപഗ്രഹങ്ങളും സുരക്ഷിതമായിരിക്കുന്നു. ശ്രീഹരിക്കോട്ടയിലെ നൂറാം വിക്ഷേപണം ഈ മാസമുണ്ടാകും, തീയതി പ്രധാനമന്ത്രി തീരുമാനിക്കും. ഗഗൻയാൻ ദൗത്യം കരുതലോടെ നടത്തേണ്ടതാണ്, നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും വി. നാരായണൻ പറഞ്ഞു. അൺഡോക്കിംഗിന് ശേഷം വീണ്ടും ഡോക്കിംഗ് തീരുമാനിച്ചിട്ടില്ലെന്നും വി. നാരായണൻ പറഞ്ഞു.


ഡോക്കിങിൽ രണ്ട് സാറ്റ് ലൈറ്റും ആരോഗ്യകരമാണ്.  G 1- നവിഗേഷൻ സാറ്റ്ലൈറ്റ് ഈ വർഷം ഉണ്ടാകും.  തീയതികൾ തീരുമാനിച്ചിട്ടില്ല,  ബഹിരാകാശനിലയത്തിന് അംഗീകാരം ലഭിച്ചു,  LVM 3 കൊമേഴ്ഷ്യൽ ലോഞ്ചിംങ് ഉണ്ടാകുമെന്നും വി. നാരായണൻ പറഞ്ഞു.



ALSO READ: കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല: പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കോടതി


ജനുവരി 16നാണ് ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണമായ 'സ്പേഡെക്സ് ദൗത്യം' ഐഎസ്‌ആർഒ ചരിത്രത്തിലാദ്യമായി വിജയകരമായി പൂർത്തിയാക്കിയത്. ചേസർ, ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് വെച്ച് വിജയകരമായി കൂട്ടിച്ചേർത്തത്.

ഡിസംബർ 30നാണ് സ്പേഡ് എക്സ് വിക്ഷേപിച്ചത്. ഐഎസ്ആർഒയുടെ ബെംഗളൂരു പീനിയയിലെ ഇസ്ട്രാക്കിൽ നിന്നാണ് ശാസ്ത്രജ്ഞര്‍ ബഹിരാകാശ പേടകങ്ങളെ നിയന്ത്രിക്കുന്നത്. പിഎസ്എൽവി സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന രണ്ട് കൃത്രിമ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് സംയോജിപ്പിക്കുന്നതായിരുന്നു ദൗത്യം.


ALSO READ: മുഡ ഭൂമികുംഭകോണക്കേസിൽ 300 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി; രാഷ്ട്രീയപ്രേരിതമെന്ന് സിദ്ധാരാമയ്യ


ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങളെ എത്തിച്ച് ഘട്ടംഘട്ടമായി അകലം കുറച്ചു കൊണ്ടുവന്ന് രണ്ട് ഉപഗ്രഹങ്ങളും സംയോജിപ്പിക്കുന്നതാണ് ഡോക്കിങ് (Docking). ഒരൊറ്റ പേടകം പോലെ പ്രവര്‍ത്തിച്ച ശേഷം ഉപഗ്രഹങ്ങളെ വേര്‍പ്പെടുത്തുന്നതാണ് അൺഡോക്കിങ് (UnDocking). ഇതിനു ശേഷം രണ്ട് വര്‍ഷത്തോളം ഇവ വ്യത്യസ്ത ഉപഗ്രഹങ്ങളായി പ്രവര്‍ത്തിക്കും.

FOOTBALL
10 പേരായി ചുരുങ്ങിയിട്ടും തീക്കളിയിൽ നോർത്ത് ഈസ്റ്റിന് സമനിലപ്പൂട്ടിട്ട് കേരള ബ്ലാസ്റ്റേഴ്സ്
Also Read
user
Share This

Popular

CRICKET
SPORTS
സഞ്ജു സാംസണിനെതിരെ രൂക്ഷവിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ