പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ സ്പോൺസറാണ് ഒയാസിസ് കമ്പനി. ഇവർക്ക് എങ്ങനെയാണ് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു
പാലക്കാട് കഞ്ചിക്കോട് ബ്രൂവറിക്ക് അനുമതി നല്‍കികൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ സ്പോൺസറാണ് ഒയാസിസ് കമ്പനി. ഇവർക്ക് എങ്ങനെയാണ് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. പ്രചരണ ധാരാളിത്തത്തിന് ഒയാസിസ് കമ്പനിയുടെ പണം ഉപയോഗിച്ചുവെന്നും എംഎൽഎ പറഞ്ഞു.
മദ്യ കച്ചവടത്തിനായി ജലം ഊറ്റുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കർഷകരെ സഹായിക്കാൻ ആണെങ്കിൽ നെൽ കർഷകർക്ക് സംഭരണ വില നൽകുകയാണ് വേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഈ പദ്ധതി അനുവദിക്കാൻ കഴിയില്ലെന്നും, വാങ്ങിയ പണം തിരികെ കൊടുക്കുകയാണ് നല്ലതെന്നും എംഎൽഎ വ്യക്തമാക്കി. നിയമസഭയിലേക്ക് തിങ്കളാഴ്ച യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു.
ALSO READ: പാലക്കാട് കഞ്ചിക്കോട് ബ്രൂവറി; ഉത്തരവ് പുറത്തിറങ്ങി