fbwpx
സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെന്ന് സംശയം; ഛത്തീസ്ഗഡിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് റെയിൽവേ പൊലീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 18 Jan, 2025 11:09 PM

പിടിയിലായ വ്യക്തി മുംബൈയിൽ നടനെ ആക്രമിച്ച വ്യക്തിയാണോയെന്ന് പരിശോധിക്കുന്നതിനായി അന്വേഷണ സംഘം ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്

NATIONAL


സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെന്ന് സംശയിക്കുന്ന ആൾ ഛത്തീസ്ഗഡിൽ പിടിയിലായെന്ന് റിപ്പോർട്ട്. ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരാണ് 31കാരനായ യുവാവിനെ കസ്റ്റഡിയിലെടുത്തത്. 31കാരൻ ആകാശ് കൈലാഷ് കനോജിയയെ കസ്റ്റഡിയിലെടുത്തതതായി ദുർഗ് റെയിൽവേ സ്റ്റേഷനിലെ ആർപിഎഫ് ഉദ്യോഗസ്ഥർ മുംബൈ പൊലീസിനെ അറിയിച്ചിട്ടുണ്ട്. പിടിയിലായ വ്യക്തി മുംബൈയിൽ നടനെ ആക്രമിച്ച വ്യക്തിയാണോയെന്ന് പരിശോധിക്കുന്നതിനായി അന്വേഷണ സംഘം ഇവിടേക്ക് പുറപ്പെട്ടിട്ടുണ്ട്.



മുംബൈ പോലീസിൻ്റെ നേതൃത്വത്തിൽ മുംബൈ-ഹൗറ ജ്ഞാനേശ്വരി എക്സ്‌പ്രസിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോഗസ്ഥർ അറിയിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ട്രെയിൻ ദുർഗിലെത്തിയപ്പോൾ ജനറൽ കമ്പാർട്ട്‌മെൻ്റിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്നു ഇയാൾ. കസ്റ്റഡിയിലെടുത്ത ഉടൻ തന്നെ മുംബൈ പൊലീസിന് പ്രതിയുടെ ഫോട്ടോയും ട്രെയിൻ നമ്പറും സ്ഥലവും ആർപിഎഫിന് റിപ്പോർട്ട് ചെയ്തിരുന്നു.


ആകാശ് നിലവിൽ ആർപിഎഫിൻ്റെ കസ്റ്റഡിയിലാണ്. കസ്റ്റഡിയിലെടുത്ത വ്യക്തി സംഭവത്തിൽ ഉൾപ്പെട്ട ആളാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് സ്ഥിരീകരിക്കാൻ മുംബൈയിൽ നിന്നുള്ള പൊലീസ് സംഘം ദുർഗിലേക്കുള്ള യാത്രയിലാണ്. രാത്രി എട്ടു മണിയോടെ ഇവർ ദുർഗിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു.സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ഇന്ന് മധ്യപ്രദേശിൽ നിന്നും ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വ്യാഴാഴ്ച പുലർച്ചെ നടനെ വീട്ടിലെത്തി ആക്രമിച്ചയാളാണോ ഇതെന്ന് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.


ALSO READ: സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: മധ്യപ്രദേശിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ


SPORTS
വിജയ് ഹസാരെ ട്രോഫിയിൽ അഞ്ചാമതും മുത്തമിട്ട് കർണാടക; വിദർഭയെ തകർത്തത് 36 റൺസിന്
Also Read
user
Share This

Popular

CRICKET
SPORTS
സഞ്ജു സാംസണിനെതിരെ രൂക്ഷവിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ