"ഒയാസിസ് കമ്പനിയുടെ കടന്നുവരവിന് അഴിമതിയുടെ പശ്ചാത്തലമുണ്ടോ എന്നും പരിശോധിക്കണം", മുരളീധരൻ പറഞ്ഞു
പാലക്കാട് ബ്രൂവറി വിവാദത്തിൽ പ്രതികരണവുമായി വി. മുരളീധരൻ. ബ്രൂവറി വിവാദത്തിൽ ഉയർന്നുവന്ന ചോദ്യങ്ങൾക്ക് സർക്കാർ വ്യക്തത വരുത്തണം. ഡൽഹി മദ്യനയക്കേസിൽ ഉൾപ്പെട്ട ഈ കമ്പനി കേരളത്തിൽ വരാൻ കാരണം പിണറായി-കെജ്‌രിവാൾ ബന്ധമാണോ എന്ന് വ്യക്തമാക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. "ഏത് അടിസ്ഥാനത്തിലാണ് ജല ദൗർലഭ്യമുള്ള മേഖലയിൽ ബ്രൂവറിക്ക് അനുമതി നൽകിയതെന്ന് വ്യക്തമാക്കണം. ഒയാസിസ് കമ്പനിയുടെ കടന്നുവരവിന് അഴിമതിയുടെ പശ്ചാത്തലമുണ്ടോ എന്നും പരിശോധിക്കണം", മുരളീധരൻ പറഞ്ഞു.
ALSO READ: പാലക്കാട് കഞ്ചിക്കോട് ബ്രൂവറി; ഉത്തരവ് പുറത്തിറങ്ങി
കാർഷിക മേഖലയെ ഉത്തേജിപ്പിക്കാനാണ് ഈ തീരുമാനം എന്ന് പറയുന്നതിന് പിന്നിലെ അടിസ്ഥാനം മനസിലാകുന്നില്ല. പ്ലാച്ചിമട സമരം പാലക്കാട് നിന്നുള്ള മന്ത്രിയുടെ ഓർമയിൽ നിന്ന് വിട്ടുപോയോ എന്നും മുരളീധരൻ ചോദ്യമുന്നയിച്ചു. എലപ്പുള്ളി പഞ്ചായത്തിൻ്റെ അനുമതി വാങ്ങിയിട്ടില്ല എന്ന് തദ്ദേശമന്ത്രിക്ക് അറിയാത്തതാണോയെന്നും, നായനാർ സർക്കാർ എടുത്ത തീരുമാനം പിണറായി സർക്കാർ എന്തിനാണു മാറ്റിയതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.