സമരത്തിന്റെ മൂന്നാം ഘട്ടമെന്ന് നിലയിലാണ് അനിശ്ചിതകാല നിരാഹാരം സമരം നടത്താൻ സമരസമിതി തീരുമാനിച്ചിരിക്കുന്നത്
ആശാ വർക്കർമാരുടെ സമരം അടുത്ത ഘട്ടത്തിലേക്ക്. അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനാണ് സമര സമിതിയുടെ തീരുമാനം. മാർച്ച് 20 രാവിലെ 11 മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ അറിയിച്ചു. ജനറൽ സെക്രട്ടറി എം.എ. ബിന്ദു അടക്കം മൂന്ന് സമരസമിതി നേതാക്കളാകും നിരാഹാരം ഇരിക്കുക.
Also Read: 'ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്കാരത്തിൻ്റെ ഭാഗം'; ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി
സമരത്തിന്റെ മൂന്നാം ഘട്ടമെന്ന് നിലയിലാണ് അനിശ്ചിതകാല നിരാഹാരം സമരം നടത്താൻ സമരസമിതി തീരുമാനിച്ചിരിക്കുന്നത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം നൽകുക, പെൻഷൻ ആനുകൂല്യങ്ങൾ നൽകുക, സർക്കാർ ജോലിക്കാരായി നിയമിക്കുക എന്നിവയാണ് ആശമാർ ഉന്നയിക്കുന്ന വിഷയങ്ങൾ. ഇതിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതിനാലാണ് നിരാഹാര സമരത്തിലേക്ക് സമരസമിതി കടന്നിരിക്കുന്നത്.
Also Read: വിജയാഹ്ളാദത്തിൽ ആശമാർ; ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്
സമരത്തിന്റെ രണ്ടാം ഘട്ടമായി ഇന്ന് ആശമാർ സെക്രട്ടറിയേറ്റ് ഉപരോധം നടത്തിയിരുന്നു. ഉപരോധത്തില്‍ 100 കണക്കിന് ആശാ പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഇതിനു പിന്നാലെ ആശാ വർക്കർമാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കിയുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ഓണറേറിയത്തിനുള്ള 10 മാനദണ്ഡങ്ങൾ ഒഴിവാക്കിയുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്. ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഉത്തരവ്. ആശാ പ്രവർത്തകരിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. നിശ്ചിത ഇൻസെന്റീവിലും നിലവിലുള്ള മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഇൻസെന്റീവ് ഓണറേറിയം വ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടും ആശാ പ്രവർത്തകർ പരാതി സമർപ്പിച്ചിരുന്നു.