പ്രീ സ്കൂൾ പഠനം നിലയ്ക്കുന്ന സാഹചര്യമുണ്ടായാൽ കർശന നടപടിയ്ക്കും നിർദേശമുണ്ട്
അങ്കണവാടി എംപ്ലോയിസ് ഫെഡറേഷൻ സമരത്തിൽ കർശന നിർദേശവുമായി സർക്കാർ. സമരത്തിലുള്ള ജീവനക്കാർക്ക് ഓണറേറിയം അനുവദിക്കേണ്ടന്ന് സർക്കാർ നിർദേശം. വനിത ശിശു വികസന ഡയറക്ടറാണ് നിർദേശം നൽകിയത്.
ALSO READ: 'ഒരു കുടം താറും ഒരു കുറ്റിച്ചൂലും'; പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി
അങ്കണവാടികൾ പ്രവർത്തനരഹിതമാകരുത്. സമരത്തിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് ഓണറേറിയം അനുവദിക്കേണ്ടതില്ല. പ്രീ സ്കൂൾ പഠനം നിലയ്ക്കുന്ന സാഹചര്യമുണ്ടായാൽ കർശന നടപടിയ്ക്കും നിർദേശമുണ്ട്. ആറ് മാസം മുതൽ ആറ് വയസ് വരെയുള്ള കുട്ടികൾക്ക് 500 കലോറി ഊർജവും 12 - 15 ഗ്രാം പ്രോട്ടീനും പ്രതിദിനം പ്രദാനം ചെയ്യുന്ന പോഷകാഹാരം നിഷ്കർഷിച്ചിട്ടുണ്ട്. അങ്കണവാടി ജീവനക്കാർ സമരത്തിൽ ഏർപ്പെടുന്ന വേളയിൽ ഫീഡിംഗ് ഇൻ്റപ്ഷൻ ഉണ്ടാകാതിരിക്കുന്നതിനായി അങ്കണവാടികൾ അടച്ചിടരുത് എന്ന് നിർദ്ദേശം നൽകേണ്ടതാണ്. പ്രീ സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കൽ ഭരണഘടനയിലെ ആർട്ടിക്കിൾ 45ന്റെ ലംഘനമാണ്. ആയതിനാൽ പ്രീ സ്കൂൾ പഠനം നിലയ്ക്കുന്ന രീതിയിൽ സമരം ചെയ്യുകയാണെങ്കിൽ ജീവനക്കാർക്ക് എതിരെ നടപടികൾ സ്വീകരിക്കേണ്ടതാണെന്നും നിർദേശത്തിൽ പറയുന്നു.
വനിത ശിശു വികസന ഡയറക്ടറാണ് നിർദേശം നൽകിയത്. സംസ്ഥാനത്തെ ഒരു വിഭാഗം അങ്കണവാടി ജീവനക്കാരുടെ സംഘടനകൾ മാർച്ച് 17 മുതൽ അനിശ്ചിതകാല രാപകൽ സത്യാഗ്രഹം നടത്തുവാൻ തിരുമാനിച്ചിട്ടുള്ളതിൻ്റെ പശ്ചാത്തലത്തിലാണ് സർക്കാർ നിർദേശം.