fbwpx
കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
logo

ന്യൂസ് ഡെസ്ക്

Last Updated : 17 Mar, 2025 10:43 PM

ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്

KERALA


കൊല്ലം ഉളിയക്കോവിലിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നതിന് ശേഷം അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് ആണ് കൊല്ലപ്പെട്ടത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥിയാണ് ഫെബിൻ. ആക്രമണം തടയാൻ ശ്രമിച്ച ഫെബിൻ്റെ പിതാവ് ഗോമസിനും കുത്തേറ്റു.


ALSO READ: ഒലവക്കോട് നാല് വയസുകാരിയെ കൊന്ന് ബാഗിലാക്കിയ സംഭവം: പ്രതികള്‍ക്ക് 18 വര്‍ഷം കഠിനതടവും പിഴയും



നീണ്ടകര സ്വദേശി തേജസ് രാജ് (24) ആണ് കൊല നടത്തിയത്. ഫെബിൻ ജോർജ് ഗോമസിനെ കൊലപ്പെടുത്തിയതിന് ശേഷം തേജസ് രാജ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. കാറിലെത്തിയാണ് തേജസ് ഫെബിനെ കൊലപ്പെടുത്തിയത്. കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിന് സമീപം നിർത്തിയിട്ട നിലയിൽ കാറും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 


തേജസ് രാജ് എത്തിയത് ഫെബിൻ്റെ സഹോദരിയെ കൊലപ്പെടുത്താനെന്ന് സൂചനയുണ്ട്. തേജസ് ഫെബിൻ്റെ സഹോദരിയുമായി പ്രണയത്തിലായിരുന്നു എന്നും പൊലീസ് പറയുന്നു. 

KERALA
കൽപ്പറ്റയിൽ ഹെറോയിനും കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; പിടികൂടിയവരിൽ പിടികിട്ടാപുള്ളിയും
Also Read
user
Share This

Popular

KERALA
KERALA
കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി