fbwpx
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
logo

ന്യൂസ് ഡെസ്ക്

Posted : 17 Mar, 2025 06:49 PM

ശാസ്ത്രീയ സംഗീതം വായ്പാട്ടിൽ ചേപ്പാട്ട് എ.ഇ. വാമനൻ നമ്പൂതിരി, വയലിനിൽ അവണീശ്വരം വിനു, ചെണ്ട തൃക്കരിപ്പൂർ രാമകൃഷ്ണ മാരാർ എന്നിങ്ങനെ 18 പേർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്

KERALA


കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. എ. അനന്തപത്മനാഭൻ (സംഗീത വിഭാഗം), സേവ്യർ പുൽപാട്ട് (നാടകം), കലാമണ്ഡലം സരസ്വതി (നൃത്തം) എന്നിവർ പ്രത്യേക ഫെലോഷിപ്പിനും അർഹരായി. ശാസ്ത്രീയ സംഗീതം വായ്പാട്ടിൽ ചേപ്പാട്ട് എ.ഇ. വാമനൻ നമ്പൂതിരി, വയലിനിൽ അവണീശ്വരം വിനു, ചെണ്ട തൃക്കരിപ്പൂർ രാമകൃഷ്ണ മാരാർ എന്നിങ്ങനെ 18 പേർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്.

കീബോർഡിൽ സ്റ്റീഫൻ ദേവസിയും ലളിത സംഗീതത്തിൽ മിൻമിനി ജോയും പുരസ്കാരത്തിന് അർഹരായി. ഇത്തവണ മിമിക്രിയും പുരസ്കാര ഇനമായി പരിഗണിച്ചിരുന്നു. കലാഭവൻ സലീമാണ് മിമിക്രിയിലെ ആദ്യ പുരസ്കാര ജേതാവ്.


ALSO READ: കനത്ത മഴ; സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വൻ നാശനഷ്ടങ്ങൾ


അവാർഡിന് അർഹരായവർ

1. ചേപ്പാട് എ.ഇ. വാമനൻ നമ്പൂതിരി - ശാസ്ത്രീയസംഗീതം

2. ആവണീശ്വരം വിനു - വയലിൻ

3. തൃക്കരിപ്പൂർ രാമകൃഷ്‌ണ മാരാർ - ചെണ്ട

4. മഹേഷ് മണി - തബല

5. സ്റ്റീഫൻ ദേവസ്സി - കീബോർഡ്

6. മിൻമിനി ജോയ് - ലളിതസംഗീതം

7. കോട്ടയം ആലീസ് - ലളിതഗാനം

8. ഡോ.ശ്രീജിത്ത് രമണൻ - സംവിധായകൻ

9. അജിത നമ്പ്യാർ - നാടകം, നടി

10. വിജയൻ.വി.നായർ - നാടകം, നടൻ, സംവിധായകൻ

11. ബാബുരാജ് തിരുവല്ല - നാടകം, നടൻ

12. ബിന്ദു സുരേഷ് (ബിന്ദു എം.എസ്) - നാടകം, നടി

13. കപില - കൂടിയാട്ടം, നങ്ങ്യാർകൂത്ത്

14. കലാമണ്ഡലം സോമൻ - കഥകളിവേഷം

15. ഡോ. കലാമണ്‌ഡലം രചിത രവി - മോഹിനിയാട്ടം

16. അപർണ വിനോദ്‌ മേനോൻ - ഭരതനാട്യം

17. കലാഭവൻ സലീം - മിമിക്രി

18. ബാബു കോടഞ്ചേരി - കഥാപ്രസംഗം

KERALA
'ഒരു കുടം താറും ഒരു കുറ്റിച്ചൂലും'; പ്രതിപക്ഷത്തെ പരിഹസിച്ച് മുഖ്യമന്ത്രി
Also Read
user
Share This

Popular

KERALA
KERALA
കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി