സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അപാകത ഇല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് 140 കിലോ മീറ്ററിലധികം ദൂരം പെര്‍മിറ്റ് നല്‍കാം. 140 കിലോമീറ്ററില്‍ അധികം ദൂരത്തേക്ക് പെര്‍മിറ്റ് നല്‍കേണ്ടെന്ന വ്യവ്യസ്ഥ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. സര്‍ക്കാരിന്റെയും കെഎസ്ആര്‍ടിസിയുടെയും അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അപാകത ഇല്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ വിജ്ഞാപനമെന്നും കോടതി അറിയിച്ചു.
Also Read: 'ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്കാരത്തിൻ്റെ ഭാഗം'; ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി
സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരം സർവീസ് പരിധി അനുവദിക്കാത്ത വിധം ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പാക്കി 2020 ജൂലൈയിൽ ഗതാഗത വകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സ്വകാര്യ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. താൽക്കാലിക പെർമിറ്റ് നിലനിർത്താൻ സിംഗിൾ ബെഞ്ച് ഉത്തരവിറക്കുകയും പിന്നീട് അന്തിമമായി ഹർജി തീർപ്പാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരും കെഎസ്ആർടിസിയും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
Also Read: സമരം കടുപ്പിക്കാന്‍ ആശമാർ; മാർച്ച് 20 മുതല്‍ നിരാഹാര സമരം ആരംഭിക്കും