fbwpx
തിരുവാതുക്കൽ ഇരട്ടക്കൊല കേസ് പ്രതി പിടിയിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Apr, 2025 09:52 AM

തൃശൂർ മാളയിൽ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്

KERALA


കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകത്തില്‍ പ്രതി അസം സ്വദേശി അമിത് പിടിയിൽ. തൃശൂർ മാളയിൽ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 22നാണ് തിരുവാതുക്കലില്‍ വ്യവസായിയായ വിജയകുമാറിനേയും ഭാര്യ മീരയേയും പ്രതി കൊലപ്പെടുത്തിയത്. ആസൂത്രിതമായ കൊലപാതകമാണ് പ്രതി നടത്തിയതെന്ന് പൊലീസ് അറിയിച്ചു. 


ALSO READമുത്തശ്ശി വിറകു വെട്ടുന്നതിനിടയിൽ അബദ്ധത്തിൽ തലയ്ക്ക് വെട്ടേറ്റു; ഒന്നര വയസുകാരന് ദാരുണാന്ത്യം


കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അമിത് ഒറ്റയ്ക്കാണ് അതിക്രൂര കൊലപാതകം നടത്തിയതെന്നാണ് പൊലീസിൻ്റെ നിഗമനം. കോട്ടയം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കൊണ്ടുവരികയും, റിമാൻഡ് ചെയ്ത് ആറുമാസം ജയിലിൽ കഴിയുകയും ചെയ്തു. ഏപ്രിൽ മൂന്നിന് ജയിലിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെയാണ് പ്രതി ഇത്തരത്തിലൊരു കുറ്റകൃതം ചെയ്തത്. മൊബൈൽ മോഷണ കേസിന് ശേഷം പ്രതിയുടെ വനിതാ സുഹൃത്ത് ഉപേക്ഷിച്ചു പോയിരുന്നു. ഇതും വൈരാഗ്യം ഉണ്ടാവാൻ കാരണമായതായി പൊലീസ് അറിയിച്ചു.


മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടി കൂടിയത്. കൊല്ലപ്പെട്ട വിജയകുമാറിന്റെ ഫോൺ പ്രതിയുടെ പക്കൽ ഉണ്ടായിരുന്നു. ഈ ഫോൺ ഓൺ ചെയ്ത് ഗൂഗിൾ അക്കൗണ്ടിൽ നിന്ന് കോൺടാക്ടുകൾ നീക്കാൻ പ്രതി ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. രാത്രി ഇയാളുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി പിടിയിൽ ആയത്.



NATIONAL
"നിങ്ങളെ കൊല്ലില്ല, സംഭവിച്ചതെല്ലാം മോദിയോട് പോയി പറയൂ"; പഹൽഗാമിൽ മഞ്ജുനാഥിനെ വെടിവെച്ച ശേഷം ഭാര്യയോട് ആക്രോശിച്ച് ഭീകരർ
Also Read
user
Share This

Popular

NATIONAL
NATIONAL
പഹൽഗാം ഭീകരാക്രമണം: മൂന്ന് ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാ ഏജൻസി