ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര നാലും സിറാജ് മൂന്നും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി
മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളിയവസാനിക്കുമ്പോൾ ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തിട്ടുണ്ട്. ഒരു ദിവസവും ഒരു വിക്കറ്റും ശേഷിക്കെ കംഗാരുപ്പടയ്ക്ക് 333 റൺസിൻ്റെ ലീഡായി. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര നാലും സിറാജ് മൂന്നും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
ഓസീസിനെ നേരത്തെ പുറത്താക്കി ജയം പിടിച്ചെടുക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾ ഓസീസ് നായകൻ പാറ്റ് കമ്മിൻസിൻ്റെ നേതൃത്വത്തിൽ തകർക്കുന്ന കാഴ്ചയാണ് മെൽബണിൽ കാണാനായത്. ഇന്ത്യൻ യുവതാരം യശസ്വി ജെയ്സ്വാൾ നിർണായക ക്യാച്ചുകൾ വിട്ടുകളഞ്ഞതും സന്ദർശകർക്ക് തിരിച്ചടിയായി. ലബുഷെയ്നിൻ്റെ മൂന്ന് ക്യാച്ചുകൾ ഇന്ത്യൻ താരങ്ങൾ വിട്ടുകളഞ്ഞു.
ഒരു ഘത്തിൽ 91/6 എന്ന നിലയിൽ പതറിയ ഓസീസിനെ ലാബുഷെയ്നും (70) പാറ്റ് കമ്മിൻസും (41), നഥാൻ ലിയോണും (41) ചേർന്നാണ് കരകയറ്റിയത്. അഭേദ്യമായ ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടിൽ നഥാൻ ലിയോണും സ്കോട്ട് ബോളണ്ടും (10) ചേർന്ന് 55 റൺസ് പടുത്തുയർത്തിയിട്ടുണ്ട്. ഓസ്ട്രേലിയ സ്കോർ - ഓസ്ട്രേലിയ 474 & 228/9 (82). ഇന്ത്യ- 369.
ALSO READ: വിശ്വവിജയിയായി കൊനേരു ഹംപി; ലോക ചെസ് ചാംപ്യൻഷിപ്പിൽ വീണ്ടും ഇന്ത്യൻ അപ്രമാദിത്തം