911 രൂപയാണ് നിലവിലെ ടിക്കറ്റ് നിരക്ക്. നേരത്തെ 1280 രൂപ ആയിരുന്നു ബസ് നിരക്ക്. ബംഗളൂരുവിലേക്കുള്ള ആദ്യ മൂന്ന് ദിവസത്തെ ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായി.
ഏറെ വിവാദങ്ങൾക്ക് വഴിവച്ച നവകേരള ബസ് ഇന്നുമുതൽ സർവീസ് പുനരാരംഭിക്കും. നവീകരിച്ച് രൂപമാറ്റം വരുത്തിയാണ് ബസ് വീണ്ടും നിരത്തിലിറക്കുന്നത്. രാവിലെ 8.30ന് കോഴിക്കോട് നിന്ന് സുൽത്താൻ ബത്തേരി വഴി ബംഗളൂരുവിലേക്കാണ് ആദ്യ യാത്ര.
ടിക്കറ്റിന് മുൻപ് ഉണ്ടായിരുന്നതിനേക്കാൾ നിരക്ക് കുറച്ചിട്ടുണ്ട്. 911 രൂപയാണ് നിലവിലെ ടിക്കറ്റ് നിരക്ക്. നേരത്തെ 1280 രൂപ ആയിരുന്നു ബസ് നിരക്ക്. ബംഗളൂരുവിലേക്കുള്ള ആദ്യ മൂന്ന് ദിവസത്തെ ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായി.
11 സീറ്റുകൾ അധികമായി ഘടിപ്പിച്ച ബസിൽ 37 സീറ്റുകളാണ് ആകെയുള്ളത്. എസ്കലേറ്റർ, പിൻഡോർ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുൻഭാഗത്ത് മാത്രമാകും ഡോർ ഉണ്ടാവുക. ശൗചാലയം ബസിൽ നിലനിർത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ വേണ്ടി 1.6 കോടി രൂപയ്ക്കാണ് ഭാരത് ബെൻസിൻറെ ആഡംബര ബസ് വാങ്ങിയത്. മുൻ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകിൽ ഓട്ടോമാറ്റിക് വാതിലും ബാത്ത്‌റൂം സൗകര്യങ്ങളുമുള്ള ബസാണിത്.