fbwpx
തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു; പതിനാലും പതിനാറും വയസുള്ള കുട്ടികള്‍ കസ്റ്റഡിയില്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Jan, 2025 06:42 AM

ഇവ‍ർക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു

KERALA


തൃശൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനാണ്( 30) മരിച്ചത്. പതിനാലും പതിനാറും വയസുള്ള കുട്ടികളാണ് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. ഇവരെ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.


Also Read: സംസ്ഥാന പൊലീസില്‍ വൻ അഴിച്ചുപണി; അഞ്ച് പേ‍ർക്ക് ഡിഐജിമാരായി സ്ഥാനക്കയറ്റം



തൃശൂർ ജില്ലാ ആശുപത്രിക്ക് മുന്നിൽ തേക്കൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളും ലിവിനുമായി തർക്കമുണ്ടായതാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിന് പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ യുവാവിനെ കുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവ‍ർക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.


14 വയസുകാരനാണ് ലിവിനെ കുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. നെഞ്ചിൽ കുത്തേറ്റ യുവാവിനെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിവിൻ്റെ മൃതദ്ദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രായ പൂർത്തിയാകാത്ത രണ്ട് പ്രതികളെയും കസ്റ്റഡയിൽ എടുത്ത് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരെ ചോദ്യം ചെയ്തു വരുന്നതായും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.


Also Read
user
Share This

Popular

KERALA
KERALA
ചോദ്യപേപ്പർ ചോർച്ച: പ്രതിയും സർക്കാർ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്