നമ്മുടെ ആഗ്രഹങ്ങൾ നേടിയെടുക്കാനും നവോന്മേഷത്തോടെ മുന്നോട്ട് പോകാനുമുള്ള അവസരമാണിതെന്നും രാഷ്ട്രപതി പറഞ്ഞു
ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് പുതുവത്സരാശംസകൾ അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. പുതുവർഷം പുതിയ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും തുടക്കമാകട്ടെയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു തന്‍റെ പുതുവത്സര സന്ദേശത്തിൽ പറഞ്ഞു.
സമൂഹവും രാഷ്ട്രവും ഐക്യത്തിലേക്കും മികവിലേക്കും മുന്നേറേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പുതുവത്സര ആശംസ. "പുതുവർഷത്തിൻ്റെ സന്തോഷകരമായ അവസരത്തിൽ, ഇന്ത്യയിലും വിദേശത്തുമായി താമസിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ഞാൻ എൻ്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു", രാഷ്ട്രപതി പത്രക്കുറിപ്പിൽ പറഞ്ഞു. നമ്മുടെ ആഗ്രഹങ്ങൾ നേടിയെടുക്കാനും നവോന്മേഷത്തോടെ മുന്നോട്ട് പോകാനുമുള്ള അവസരമാണിതെന്നും രാഷ്ട്രപതി പറഞ്ഞു.