fbwpx
ചുമത്തിയത് ദുർബല വകുപ്പുകൾ; ചോദ്യപ്പേപ്പർ ചോർച്ചയിൽ പൊലീസിനും പ്രോസിക്യൂഷനും കോടതിയിൽ തിരിച്ചടി
logo

ന്യൂസ് ഡെസ്ക്

Last Updated : 01 Jan, 2025 11:00 AM

വിദ്യാർഥികളുടെ രക്ഷിതാക്കളുടെ പോലും പരാതിയില്ലാതെ എങ്ങനെയാണ് വിശ്വാസവഞ്ചന നിലനിൽക്കുക എന്ന് പ്രതിഭാഗവും ചോദിച്ചു. ഇതോടെ പ്രോസിക്യൂഷൻ കൂടുതൽ പ്രതിരോധത്തിലായി.

KERALA



ചോദ്യപ്പേപ്പർ ചോർച്ചയിൽ ദുർബല വകുപ്പുകൾ ചുമത്തിയതുൾപ്പെടെ പ്രോസീക്യൂഷൻ്റെയും പൊലീസിൻ്റെയും ഭാഗത്തെ വീഴ്ച വെളിവാക്കുന്നതായിരുന്നു ഇന്നലെ കോടതിയിൽ നടന്ന വാദങ്ങൾ. എം എസ് സൊല്യൂഷൻ സി ഇ ഒ ഷുഹൈബ് ഗൂഢാലോചന നടത്തിയതിന് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനായില്ല. വിശ്വാസ വഞ്ചനയും ചതിയും നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം വാദം.


ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിനും പ്രോസിക്യൂഷനും തിരിച്ചടിയാകുന്നതായിരുന്നു ഇന്നലെ കോഴിക്കോട് ജില്ല സെഷൻസ് കോടതിയിൽ നടന്ന വാദങ്ങൾ. ഗൂഢാലോചന, വിശ്വാസവഞ്ചന, ചതി എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസിന് പക്ഷേ കോടതിയിൽ തെളിവുകളൊന്നും ഹാജരാക്കാനായില്ല. എം എസ് സൊല്യൂഷൻ സി ഇ ഒ ഷുഹൈബും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസീക്യൂഷൻ്റെ പ്രധാന വാദം.

എന്നാൽ ഒരാൾ ഒറ്റയ്ക്ക് എങ്ങനെയാണ് ഗൂഢാലോചന നടത്തുക എന്ന കോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന് മറുപടി ഇല്ലായിരുന്നു. ഗൂഢാലോചന നടത്തിയെങ്കിൽ എന്തുകൊണ്ട് വിദ്യാഭ്യാസ വകുപ്പിനെ പ്രതിചേർത്തില്ലെന്നും കോടതി ചോദിച്ചു. വിദ്യാർഥികളുടെ രക്ഷിതാക്കളുടെ പോലും പരാതിയില്ലാതെ എങ്ങനെയാണ് വിശ്വാസവഞ്ചന നിലനിൽക്കുക എന്ന് പ്രതിഭാഗവും ചോദിച്ചു. ഇതോടെ പ്രോസിക്യൂഷൻ കൂടുതൽ പ്രതിരോധത്തിലായി.

Also Read; ചോദ്യപേപ്പര്‍ ചോര്‍ച്ച: എഡ്യുക്കേഷന്‍ ടെക് സ്ഥാപനമായ സൈലത്തിനെതിരെയും അന്വേഷണം

തുടർന്ന് ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷനോട്‌ കോടതി ആവശ്യപ്പെട്ടു. ചോദ്യപേപ്പർ ചോർന്നതിൻ്റെ ജാള്യത മറക്കാനാണ് ഷുഹൈബിനെ പ്രതിയാക്കുന്നതെന്നും ചോദ്യങ്ങൾ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു.

ക്രിസ്മസ് പരീക്ഷയുടെ പത്താം ക്ലാസ്സിലെ ഇംഗ്ലീഷ് ചോദ്യപ്പേപ്പറും പ്ലസ് വണ്ണിലെ കണക്ക് ചോദ്യപ്പേപ്പറും ചോർന്നെന്ന കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ആരോപണ വിധേയനായ എംഎസ് സൊല്യൂഷൻ സിഇഒ ഷുഹൈബ് ഒളിവിലാണ്. ഷുഹൈബിൻ്റെ ജാമ്യപേക്ഷ മറ്റന്നാൾ കോഴിക്കോട് ജില്ല സെഷൻസ് കോടതി വീണ്ടും പരിഗണിക്കും



KERALA
വർഗീയത നിങ്ങളെ തന്നെ വിഴുങ്ങുമെന്ന് ഓർമ വേണം; ലീഗിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
Also Read
user
Share This

Popular

KERALA
KERALA
ചോദ്യപേപ്പർ ചോർച്ച: പ്രതിയും സർക്കാർ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്