MyGovIndia എക്സിൽ പങ്കുവെച്ച വീഡിയോയ്ക്ക് മറുപടിയായാണ് മോദി സർക്കാരിന്‍റെ പുതുവത്സര പദ്ധതിയെപ്പറ്റി പറഞ്ഞത്
2025ൽ കൂടുതൽ കഠിനാധ്വാനം ചെയ്യാനും വികസിത് ഭാരത് എന്ന സ്വപ്നം സാക്ഷാത്കരിക്കാനും സർക്കാർ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. MyGovIndia എക്സിൽ പങ്കുവെച്ച വീഡിയോയ്ക്ക് മറുപടിയായാണ് മോദി സർക്കാരിന്‍റെ പുതുവത്സര പദ്ധതിയെപ്പറ്റി പറഞ്ഞത്.
"കൂട്ടായ പരിശ്രമങ്ങളും പരിവർത്തന ഫലങ്ങളും! 2024 നിരവധി നേട്ടങ്ങളാൽ അടയാളപ്പെടുത്തി, അവ ഈ വീഡിയോയിൽ അതിശയകരമായി സംഗ്രഹിച്ചിരിക്കുന്നു. 2025-ൽ കൂടുതൽ കഠിനാധ്വാനം ചെയ്യാനും വികസിത് ഭാരത് എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനും ഞങ്ങൾ തീരുമാനിച്ചു , പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അയോധ്യയില്‍ രാമക്ഷേത്രം നിർമിക്കാൻ സാധിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് MyGovIndia യുടെ വീഡിയോ ആരംഭിക്കുന്നത്. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ 25 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയെന്നും 50 കോടി ഇന്ത്യക്കാർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കിയെന്നും പറയുന്നു. പുരോഗതിയുടെയും ഐക്യത്തിൻ്റെയും വികസിത് ഭാരതത്തിലേക്കുള്ള ചുവടുവെയ്പ്പായിരുന്നു 2024 എന്നാണ് വിഡീയോ പറഞ്ഞുവയ്ക്കുന്നത്.