ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ ബസൂക്ക മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലര്‍ ആയാണ് അവതരിപ്പിക്കുന്നത്
മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ബസൂക്ക അവസാനം തിയേറ്ററിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകള്‍ പിന്നിടുമ്പോള്‍ തന്നെ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. സിനിമയുടെ അവസാനത്തെ 30 മിനിറ്റിന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. അതുപോലെ തന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന പേരിലുള്ള ടൈറ്റില്‍ കാര്‍ഡിനും നല്ല അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്.
എക്‌സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആരാധകര്‍ ടൈറ്റില്‍ കാര്‍ഡ് പങ്കുവെക്കുന്നുണ്ട്. ചിത്രത്തിലെ ഒരു കാമിയോ റോളും സമൂഹമാധ്യമത്തില്‍ വൈറലാണ്. നവാഗതനായ ഡീനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധായകന്‍. മമ്മൂട്ടിയെ മികച്ച രീതിയില്‍ അവതരിപ്പിച്ചുവെന്ന് പറഞ്ഞ് ഡീനോ ഡെന്നിസിനും പ്രശംസകള്‍ ലഭിക്കുന്നുണ്ട്.
ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ ബസൂക്ക മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലര്‍ ആയാണ് അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് മേനോനും നിര്‍ണ്ണായകമായ ഒരു കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. ബെഞ്ചമിന്‍ ജോഷ്വാ എന്ന് പേരുള്ള പൊലീസ് ഓഫീസര്‍ കഥാപാത്രമായാണ് ഗൗതം മേനോന്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യാ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സൂരജ് കുമാര്‍, കോ പ്രൊഡ്യൂസര്‍ - സാഹില്‍ ശര്‍മ, ഛായാഗ്രഹണം - നിമിഷ് രവി, സെക്കന്റ് യൂണിറ്റ് ക്യാമറ - റോബി വര്‍ഗീസ് രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, പ്രവീണ്‍ പ്രഭാകര്‍, സംഗീതം - മിഥുന്‍ മുകുന്ദന്‍, പ്രൊജക്റ്റ് ഡിസൈനര്‍- ബാദുഷ എം എം, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോര്‍ജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സഞ്ജു ജെ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്- വിഷ്ണു സുഗതന്‍, പിആര്‍ഒ - ശബരി.