എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്‌ടർമാർ വീണ്ടും സമരം ചെയ്യാൻ തീരുമാനിച്ചത്
കൊൽക്കത്ത ബലാത്സംഗക്കൊലയെ തുടർന്ന് സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന കാരണത്താൽ ഡോക്‌ടർമാർ വീണ്ടും സമരത്തിലേക്ക്. എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്‌ടർമാർ വീണ്ടും സമരം ചെയ്യാൻ തീരുമാനിച്ചത്. ഇതിലൂടെ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്താമെന്ന ലക്ഷ്യമാണ് സമരക്കാർക്ക് പിന്നിലുള്ളത്.
ആഗസ്റ്റ് 9 ന് ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ്
ഡോക്ടർമാർ സമരത്തിനിറങ്ങിയത്. 42 ദിവസത്തെ സമരത്തിനൊടുവിൽ സെപ്റ്റംബർ 21 ന് സർക്കാർ ആശുപത്രികളിൽ ജൂനിയർ ഡോക്ടർമാർ ഭാഗികമായി ജോലിയിൽ പ്രവേശിച്ചിരുന്നു.
ALSO READ: ജമ്മു കശ്‌മീർ നിയമസഭാ തെരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്, 40 മണ്ഡലങ്ങളിൽ ജനങ്ങൾ വിധിയെഴുതും
സുരക്ഷ ആവശ്യപ്പെട്ടുള്ള ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തു നിന്ന് ഒരു ക്രിയാത്മക സമീപനവും ഉണ്ടായിട്ടില്ലെന്നും പ്രതിഷേധത്തിൻ്റെ 52-ാം ദിവസമായിട്ട് കൂടിയും സർക്കാർ നിലപാടിൽ മാറ്റം ഇല്ലെന്നും ഡോക്ടർമാർ പറഞ്ഞു. കൂടാതെ ബംഗാൾ മുഖ്യമന്ത്രിയുമായിട്ട് ഒരു കൂടിക്കാഴ്ചയ്ക്കും താൽപ്പര്യമില്ലെന്നും ഡോക്‌ടർമാർ അറിയിച്ചു. പണിമുടക്കുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നും തങ്ങളുടെ മുന്നിലില്ലെന്നും അവർ വ്യക്തമാക്കി.