കാംരൂപ് മെട്രോപോളിറ്റൻ ജില്ലയിലെ സദ്ദാം ഹുസൈനാണ് റൈനോ ആക്രമണത്തിൽ മരിച്ചത്
അസം മൊറിഗോൺ ജില്ലയിലെ പൊബിടോറ വന്യജീവി സങ്കേതത്തിന് സമീപം റൈനോ ആക്രമണത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കാംരൂപ് മെട്രോപോളിറ്റൻ ജില്ലയിലെ സദ്ദാം ഹുസൈനാണ് റൈനോ ആക്രമണത്തിൽ മരിച്ചത്.
37കാരനായ സദ്ദാം ഹുസൈൻ വന്യജീവി സങ്കേതത്തിന് സമീപത്തു കൂടി ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റൈനോ ഇയാളുടെ പിന്നാലെ ഓടുകയായിരുന്നു. തുടർന്ന് ബൈക്ക് നിർത്തി ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് ഓടിയ ഇയാളെ പിന്നാലെ ഓടി വന്ന് റൈനോ ആക്രമിച്ചു.
ഏകദേശം 2800 കിലോഗ്രാം ഭാരമുള്ള റൈനോ ആയിരുന്നു ആക്രമണം നടത്തിയത് എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. റൈനോ എത്തിയത് വന്യജീവി സങ്കേതത്തിൽ നിന്നാണെന്നും, ഇതിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഇന്ത്യയിലെ ഒറ്റക്കൊമ്പൻ റൈനോസറുകളുടെ എണ്ണം മൂന്നിരട്ടിയായി വർധിച്ചെന്നാണ് ലോക റൈനോ ദിനത്തിൻ്റെ ഭാഗമായി ഈ മാസം നടത്തിയ കണക്കെടുപ്പിൽ പറയുന്നത്.
ALSO READ: 'ആന' തർക്കത്തിന് പരിഹാരം; ദളപതിയ്ക്ക് പതാക മാറ്റേണ്ടതില്ല; ബിഎസ്‌പിയുടെ പരാതി തള്ളി