സർക്കാരിനെക്കുറിച്ചും നയങ്ങളെക്കുറിച്ചും അറിയാൻ സാധിക്കുന്ന ആളായിരിക്കണം ആ സ്ഥാനത്ത് ഇരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു
എഡിജിപി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയേ തീരൂവെന്ന് വീണ്ടും ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സർക്കാരിനെക്കുറിച്ചും നയങ്ങളെക്കുറിച്ചും അറിയാൻ സാധിക്കുന്ന ആളായിരിക്കണം ആ സ്ഥാനത്ത് ഇരിക്കേണ്ടത്. ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയാൻ പോകുന്ന ഒരാൾ എഡിജിപി പദവിയിൽ ഇരിക്കാൻ അർഹനല്ല. വിഷയത്തിൽ സിപിഐക്കുള്ളത് ഉറച്ച നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
READ MORE: മുഖ്യമന്ത്രിയെ വിശ്വസിച്ചു, അദ്ദേഹം എന്നെ കള്ളനാക്കി: രൂക്ഷ വിമര്‍ശനവുമായി പി.വി. അന്‍വര്‍
നിലമ്പൂർ എംഎൽഎ രക്ഷകനല്ല, യഥാർഥ രക്ഷകർ ജനങ്ങളാണ്. ഇടതുപക്ഷ ആശയത്തോട് ഹൃദയത്തിൻ്റെ ഉള്ളിൽ ലവലേശം ആത്മാർഥത ഇല്ലാത്തയാളാണ് അൻവർ. പണത്തിന്റെയും പ്രതാപത്തിന്റെയും ഹുങ്കിന്റെയും രാഷ്ട്രീയത്തെ മാത്രം വലുതായി കാണുന്ന ഒരാളാണ് രക്ഷക വേഷം കെട്ടുന്നത്. സിപിഐക്കും സിപിഎമ്മിനും സത്യത്തിൻ്റെ വഴി മാത്രമാണ് മുന്നിലുള്ളതെന്നും തൃശൂർ കയ്പമംഗലത്ത് നടന്ന പരിപാടിയിൽ ബിനോയ് വിശ്വം പറഞ്ഞു.
READ MORE: "എഡിജിപിയെ മാറ്റിയെ തീരൂ, ഇത് സിപിഐയുടെ നിലപാട്"; എം.വി. ഗോവിന്ദനെ തള്ളി ബിനോയ് വിശ്വം