fbwpx
ചെന്നൈയിൽ നിന്ന് വൈറ്റ് ഹൗസിലേക്ക്! ആരാണ് ട്രംപിൻ്റെ എഐ ഉപദേഷ്ടാവായ ശ്രീറാം കൃഷ്ണൻ?
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Dec, 2024 02:08 PM

സംരഭകനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റും എഴുത്തുകാരനുമായ ശ്രീറാം കൃഷ്ണൻ, മൈക്രോസോഫ്റ്റ്, ട്വിറ്റർ, യാഹൂ, ഫേസ്ബുക്ക്, സ്നാപ്പ് എന്നിവയിൽ പ്രൊഡക്റ്റ് ടീമുകളുടെ ലീഡറുമായിരുന്നു

WORLD


വൈറ്റ് ഹൗസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടീമിലേക്ക് ഇന്ത്യൻ വംശജനെ നിയോഗിച്ച് ട്രംപ്. ഇന്ത്യൻ അമേരിക്കൻ പൗരനായ ശ്രീറാം കൃഷ്ണനെയാണ് ട്രംപ് തൻ്റെ എഐ ഉപദേഷ്ടാവായി തെരഞ്ഞെടുത്തത്. ടീമിലെ മുതിർന്ന പോളിസി അഡ്‌വൈസർ സ്ഥാനത്താകും ശ്രീറാം കൃഷ്ണൻ പ്രവർത്തിക്കുക. സംരഭകനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റും എഴുത്തുകാരനുമായ ശ്രീറാം കൃഷ്ണൻ, മൈക്രോസോഫ്റ്റ്, ട്വിറ്റർ, യാഹൂ, ഫേസ്ബുക്ക്, സ്നാപ്പ് എന്നിവയിൽ പ്രൊഡക്റ്റ് ടീമുകളുടെ ലീഡറുമായിരുന്നു.

ഔദ്യോഗിക എക്സ് പോസ്റ്റ് വഴിയായിരുന്നു എഐ ടീമിൻ്റെ വിവരങ്ങൾ ട്രംപ് പുറത്തുവിട്ടത്. വൈറ്റ് ഹൗസിലെ എഐ ആൻഡ് ക്രിപ്റ്റോ കൈകാര്യം ചെയ്യുന്ന ഡേവിഡ് ഒ. സാക്സിനൊപ്പമായിരിക്കും ശ്രീറാം പ്രവർത്തിക്കുക. ശ്രീറാം എഐയിൽ അമേരിക്കൻ ആധിപത്യം നിലനിർത്താനും,  ഇതിനായി എഐയെ രൂപപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും സഹായിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ട്രംപ് പോസ്റ്റിലൂടെ വ്യക്തമാക്കി. വിൻഡോസ് അസ്യൂറിൻ്റെ സ്ഥാപക അംഗമായാണ് ശ്രീറാം മൈക്രോസോഫ്റ്റിൽ തൻ്റെ കരിയർ ആരംഭിച്ചതെന്നും ട്രംപ് പോസ്റ്റിൽ കുറിച്ചു.


ആരാണ് ശ്രീറാം കൃഷ്ണൻ

തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ച ശ്രീറാം കൃഷ്ണൻ, കാഞ്ചീപുരത്തെ എസ്ആർഎം എഞ്ചിനീയറിങ് കോളേജിൽ നിന്നാണ് തൻ്റെ ബിടെക് പഠനം പൂർത്തിയാക്കിയത്. ശേഷം 2005ൽ, തൻ്റെ 21ാം വയസിൽ ശ്രീറാം അമേരിക്കയിലെത്തി. മൈക്രോസോഫ്റ്റ് ജീവനക്കാരനായായിരുന്നു ശ്രീറാം കരിയർ ആരംഭിച്ചത്. പിന്നീട് എക്‌സ്, യാഹൂ!, ഫേസ്ബുക്ക്, സ്‌നാപ്പ് എന്നിവയുൾപ്പെടെ പ്രമുഖ ടെക് കമ്പനികളിലെ പ്രൊഡക്ട് ടീമുകളെ ശ്രീറാം നയിച്ചു.


ALSO READ: മസ്ക് ഭാവിയിൽ യുഎസ് പ്രസിഡൻ്റ് പദവിയിലെത്തുമോ? ഇല്ലെന്ന് ട്രംപ്; വിശദീകരണം ഇങ്ങനെ...


ട്രംപ് ഭരണകൂടത്തിൽ നിർണായക പങ്ക് വഹിക്കുന്ന ശതകോടീശ്വരൻ ഇലോൺ മസ്‌കുമായി ശ്രീറാം കൃഷ്ണയ്ക്ക് ബന്ധമുണ്ട്. 2022-ൽ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം, ശ്രീറാം മസ്‌ക്കിനൊപ്പം പ്രവർത്തിച്ചിരുന്നു. ട്വിറ്ററിനെ 'എക്സ്' ആക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്ന ടെക്കിയാണ് ശ്രീറാം കൃഷ്ണ. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി പോലെയുള്ള എഐ മോഡലുകളിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിലും ശ്രീറാം തൻ്റെ മികവ് തെളിയിച്ചിട്ടുണ്ട്.

വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ആൻഡ്രീസെൻ ഹൊറോവിറ്റ്‌സ് (a16z) എന്ന കമ്പനിയുടെ ജനറൽ പാർട്ണറായിരുന്നു ശ്രീറാം കൃഷ്ണൻ. 2023ൽ കമ്പനിയുടെ ലണ്ടനിലെ ഓഫീസ് ലീഡർ സ്ഥാനത്തേക്ക് ശ്രീറാം വളർന്നു. പിന്നാലെ 2023 നവംബറിൽ ഇയാൾ കമ്പനി വിട്ടു.


ALSO READ: യുക്രെയ്നുമായുള്ള യുദ്ധത്തിൽ വിട്ടുവീഴ്ചക്ക് തയ്യാർ; ട്രംപുമായി ചർച്ചയ്ക്ക് ഒരുക്കമാണെന്ന് പുടിൻ


നേരത്തെ 'ദ ഗുഡ് ടൈം ഷോ' എന്നറിയപ്പെട്ടിരുന്ന 'ദി ആരതി ആൻഡ് ശ്രീറാം ഷോ' പോഡ്‌കാസ്റ്റിൻ്റെ അവതാരകൻ എന്ന നിലയിലും ശ്രീറാം ശ്രദ്ധ നേടിയിരുന്നു. തൻ്റെ ഭാര്യ ആരതി രാമമൂർത്തിക്കൊപ്പം നടത്തുന്ന ചെറു സംഭാഷണങ്ങളാണ് പോഡ്‌കാസ്റ്റിലുണ്ടായിരുന്നത്.


KERALA
പട്ടികജാതി കുടുംബത്തോട് ബാങ്കിൻ്റെ ക്രൂരത; നോട്ടീസ് നൽകാതെ ജപ്തി ചെയ്ത് കുടിയിറക്കിയതായി പരാതി
Also Read
user
Share This

Popular

KERALA
CRICKET
സിഎംആര്‍എല്‍ എക്‌സാലോജിക്കിന് പണം നൽകിയത് തടസമില്ലാത്ത പ്രവര്‍ത്തനത്തിന്;  അഴിമതി തന്നെയെന്ന് എസ്എഫ്‌ഐഒ