സിനിമ താന്‍ കാണില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍
എമ്പുരാനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മോഹന്‍ലാല്‍ ആരാധകരേയും മറ്റ് പ്രേക്ഷകരേയും അസ്വസ്ഥരാക്കുന്ന വിഷയങ്ങള്‍ സിനിമയിലുണ്ടെന്ന് തനിക്ക് മനസ്സിലായെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
ലൂസിഫര്‍ തനിക്ക് ഇഷ്ടപ്പെട്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണെന്ന് കേട്ടപ്പോള്‍ എമ്പുരാനും കാണുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, സിനിമയുടെ നിര്‍മ്മാതാക്കള്‍ തന്നെ സിനിമയില്‍ 17 ഭേദഗതികള്‍ വരുത്തി. ചിത്രം വീണ്ടും സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുണ്ടെന്നും തനിക്ക് മനസ്സിലായി.
Also Read: കത്രിക വീഴും മുൻപേ കുടുംബസമേതം 'എമ്പുരാൻ' കണ്ട് മുഖ്യമന്ത്രി
സിനിമയെ സിനിമയായി കാണണം, അതിനെ ചരിത്രമായി കാണാന്‍ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മാത്രമല്ല, സിനിമ താന്‍ കാണില്ലെന്നും ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
എമ്പുരാന്‍ പുറത്തിറങ്ങിയതിനു പിന്നാലെ, കടുത്ത സൈബര്‍ ആക്രമണമാണ് ചിത്രത്തിനെതിരേയും സംവിധായകന്‍ പൃഥ്വിരാജിനെതിരേയും മോഹന്‍ലാലിനെതിരേയും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ഭാഗത്തു നിന്ന് ഉണ്ടായത്. ചിത്രം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും നടക്കുന്നുണ്ട്.
Also Read: എമ്പുരാന് കടുംവെട്ട്; പതിനേഴിലധികം ഭാഗങ്ങള്‍ ഒഴിവാക്കുന്നു; ഇനി തീയേറ്ററിലെത്തുക എഡിറ്റഡ് പതിപ്പ്
ഇതിനിടയിലാണ്, സിനിമയില്‍ നിന്നും പതിനേഴോളം ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറായത്. സംഘപരിവാര്‍ ഗ്രൂപ്പുകളുടെ എതിര്‍പ്പിന് കാരണമായ ഗുജറാത്ത് കലാപത്തെ സൂചിപ്പിക്കുന്ന ദൃശ്യങ്ങളും ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവുമാണ് നീക്കം ചെയ്യുന്നത്. അടുത്തയാഴ്ച തൊട്ട് എഡിറ്റഡ് വേര്‍ഷനായിരിക്കും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. എഡിറ്റഡ് പതിപ്പ് ഇറങ്ങുന്നതിന് മുമ്പ് സിനിമ കാണാനുള്ള തിരക്കിലാണ് ആരാധകരും പ്രേക്ഷകരും. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം കഴിഞ്ഞ ദിവസം സിനിമ കാണാനെത്തിയതും വാര്‍ത്തയായിരുന്നു.
Also Read: എമ്പുരാന്‍ വിവാദം: സെന്‍സര്‍ ബോര്‍ഡിലെ RSS നോമിനികള്‍ക്ക് വീഴ്ച പറ്റിയെന്ന് BJP; നടപടി ഉണ്ടായേക്കും
2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ നിര്‍മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണിത്.
വിവാദങ്ങള്‍ ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും മികച്ച കളക്ഷന്‍ നേടി എമ്പുരാന്‍ മുന്നേറുകയാണ്. ഇതിനകം നൂറ് കോടി ക്ലബ്ബില്‍ ഇടംനേടിയ ചിത്രം, എഡിറ്റ് ചെയ്യുമെന്ന വാര്‍ത്ത വന്നതിനു പിന്നാലെ, റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയാണ് കഴിഞ്ഞ ദിവസം നടന്നത്.