fbwpx
സുഡാനിൽ വെടിനിർത്തല്‍ ശ്രമങ്ങള്‍ പരാജയപ്പെടുന്നു; ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 127 പേർ
logo

ന്യൂസ് ഡെസ്ക്

Last Updated : 11 Dec, 2024 07:45 AM

ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്

WORLD


സൈന്യവും അർദ്ധസൈനിക വിഭാഗവും ഏറ്റുമുട്ടുന്ന സുഡാനില്‍ ബോംബാക്രമണങ്ങളില്‍ 127 പേർ കൊല്ലപ്പെട്ടു. വെടിനിർത്തല്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി അർദ്ധസൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) ആക്രമണം കടുപ്പിക്കുകയായിരുന്നു. തലസ്ഥാനമായ ഖാർത്തൂമിലെ ആക്രമണത്തില്‍ ഒരു ബസിലുണ്ടായിരുന്ന 14 പേരടക്കം 20 പേർ കൊല്ലപ്പെട്ടു.


ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. യുദ്ധം 20 മാസങ്ങള്‍ പിന്നിടുമ്പോള്‍, സൈന്യത്തിന്‍റെ നിയന്ത്രണത്തില്‍ തുടരുന്ന മേഖലകള്‍ പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ്.


Also Read: സിറിയയില്‍ 'രാസായുധ കേന്ദ്രങ്ങള്‍' ലക്ഷ്യമാക്കി ഇസ്രയേല്‍ വ്യോമാക്രമണം; ഐഎസ് താവളങ്ങള്‍ ആക്രമിച്ച് യുഎസ്


സുഡാനിലെ സംഘർഷങ്ങളില്‍ ഇതുവരെ പതിനായിരങ്ങള്‍ കൊല്ലപ്പെടുകയും 11 ദശലക്ഷത്തിലധികം പേരെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തത്. സമീപകാലത്തെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയാണ് രാജ്യത്തുള്ളതെന്നാണ് ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണം. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, സുഡാനിലെ 80 ശതമാനം ആരോഗ്യ സൗകര്യങ്ങളും പ്രവർത്തനക്ഷമമല്ലാതെ അടച്ചിട്ടിരിക്കുകയാണ്.

KERALA
എം.ടിയുടെ സ്ത്രീ കഥാപാത്രങ്ങൾ ലോകത്തിനൊപ്പം നീങ്ങിയവർ, ഒരു പാഠപുസ്തകം പോലെ മലയാളത്തിനു മുൻപിൽ എന്നും ഉണ്ടാകും: കെ.ആർ. മീര
Also Read
user
Share This

Popular

KERALA
NATIONAL
ഗുരുനാഥന്‍, സുഹൃത്ത്, വഴികാട്ടി; വൈകാരികമായി എം.ടിക്ക് വിടചൊല്ലി സിനിമ- സാഹിത്യ- സാംസ്കാരിക ലോകം