ചാലക്കുടി വ്യാജ ലഹരിമരുന്ന് കേസ്: "നീതി കിട്ടുമെന്ന് പ്രതീക്ഷ"; എസ്ഐടി അന്വേഷണത്തെ സ്വാ​ഗതം ചെയ്ത് ഷീല സണ്ണി
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Mar, 2025 04:48 PM

നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഉണ്ടായത് തീർത്താൽ തീരാത്ത നഷ്ടമെന്നും ഷീലാ സണ്ണി പ്രതികരിച്ചു

KERALA

ഷീല സണ്ണി


ചാലക്കുടി സ്വദേശിനിയ്ക്കെതിരായ വ്യാജ ലഹരിമരുന്ന് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണത്തെ സ്വാ​ഗതം ചെയ്ത് ഷീല സണ്ണി. പുതിയ അന്വേഷണസംഘത്തിന്റെ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് ഷീല സണ്ണി പ്രതികരിച്ചു. പറയാനുള്ള കാര്യങ്ങൾ അന്വേഷണ സംഘത്തിനും മൊഴിയായി നൽകി. തന്റെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തിയെന്നും ഷീല സണ്ണി പ്രതികരിച്ചു.

നീതി കിട്ടുമെന്നാണ് പ്രതീക്ഷ. നാരായണ ദാസിനെ അധികം വൈകാതെ കണ്ടെത്തും എന്നുള്ളതാണ് പ്രതീക്ഷ. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഉണ്ടായത് തീർത്താൽ തീരാത്ത നഷ്ടമെന്നും ഷീലാ സണ്ണി പ്രതികരിച്ചു. എസ്ഐടി സംഘം ഷീലാ സണ്ണിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഷീല സണ്ണിയുടെ പ്രതികരണം.


ALSO READ: തിരുവനന്തപുരത്ത് ഉത്സവത്തിനിടെ മദ്യക്കുപ്പിയേറ്; രണ്ട് സ്ത്രീകൾക്ക് പരിക്ക്


ഷീലാ സണ്ണിയെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ മുൻ എക്സൈസ് ഉദ്യോഗസ്ഥനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഷീല സണ്ണിയുടെ പ്രതികരണം. എക്സൈസ് സിഐ കെ. സതീഷിനെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ വി.കെ. രാജുവിന്റെ ഓഫീസിൽ ചോദ്യം ചെയ്തത്. സംഭവത്തിൽ ഒളിവിൽ പോയ പ്രതി നാരായണ ദാസിനെയും ഷീലയുടെ മരുമകളുടെ അനുജത്തിയെയും കണ്ടെത്താൻ പൊലീസ് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

എക്സൈസിൽ നിന്ന് കേസ് ഏറ്റെടുക്കാൻ ഹൈക്കോടതിയാണ് പൊലീസിന് നിർദേശം നൽകിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നൽകിയ നിർദേശം. ഇതിനെ തുടർന്നാണ് പൊലീസ് കേസ് ഏറ്റെടുത്ത് ചോദ്യം ചെയ്യൽ ആരംഭിച്ചത്.


ALSO READ: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചതായി പരാതി; വയോധികന് ദാരുണാന്ത്യം



ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയാണ് ഷീലാ സണ്ണി. ഇവരുടെ സ്കൂട്ടറിൽ ലഹരി മരുന്നിനോട് സമാനമായ വസ്തുവച്ച ശേഷം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് 72 ദിവസമാണ് ഷീലയ്ക്ക് ജയിലിൽ കഴിയേണ്ടിവന്നത്. ഷീലയുടെ വാഹനത്തിൽ ലഹരി വസ്തു ഒളിപ്പിച്ചത് നാരായണദാസ് എന്ന വ്യക്തി ആണെന്നായിരുന്നു ‌അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഷീല സണ്ണിയുടെ മകന്‍റെ ഭാര്യയുടെ സഹോദരിയും ബെംഗളൂരുവിലെ വിദ്യാർഥിനിയുമായ ലിവിയ ജോസിൻ്റെ സുഹൃത്തായിരുന്നു നാരായണ ദാസ്.

SPORTS
ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് കിരീടം ഇന്ത്യക്ക്, വെസ്റ്റ് ഇൻഡീസിനെ തകർത്തത് 6 വിക്കറ്റിന്
Also Read
Share This