fbwpx
കോൺഗ്രസും ബിജെപിയും പൊതുമേഖലയെ തകർക്കാൻ ശ്രമിക്കുന്നു; കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ബോധപൂർവ്വം ശിക്ഷിക്കുന്നു: മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Last Updated : 10 Dec, 2024 01:12 PM

സംസ്ഥാനത്ത് മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ പൊതുമേഖലയുടെ പങ്ക് വർധിച്ചു

KERALA


കോൺഗ്രസിനും ബിജെപിക്കുമെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസും ബിജെപിയും പൊതുമേഖലക്കെതിരായ നയം സ്വീകരിക്കുന്നു. പൊതുമേഖല വലിയ ലാഭത്തിലല്ലെന്ന വാദമാണ് ഇരുകൂട്ടരും ഉന്നയിക്കുന്നത്. ഇത് കണക്കുകളുടെ അടിസ്ഥാനത്തിലല്ലെന്നും, പൊതുമേഖലയെ തകർക്കാനുള്ള സമീപനത്തിൻ്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സംസ്ഥാനത്ത് മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ പൊതുമേഖലയുടെ പങ്ക് വർധിച്ചു. എതിർക്കുന്നവർ ഇത് അറിയാഞ്ഞിട്ടല്ല. ഇത് മറച്ച് വച്ചാണ് പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റേറ്റ് പബ്ലിക് സെക്ടർ ആൻറ് ഓട്ടോണമസ് ബോഡിസ് ഓഫീസേഴ്സ് ഫെഡറേഷന്റെ രജത ജൂബിലി വർഷ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ALSO READ: വൈദ്യുതി കരാറിലൂടെ അദാനി ഗ്രൂപ്പിന് കൊള്ളലാഭം ഉണ്ടാക്കാൻ സർക്കാർ കള്ളക്കളി കാണിക്കുന്നു: രമേശ് ചെന്നിത്തല


അസമത്വം രാജ്യത്ത് വലിയ തോതിൽ വർധിക്കുന്നു. പൊതുമേഖലയുടെ തകർച്ച ഇതിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്തെ ബോധപൂർവ്വം ശിക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൻ്റെ അത്ര ദുരന്തം സംഭവിക്കാത്ത സംസ്ഥാനങ്ങൾക്ക് പോലും സഹായം ലഭിച്ചു. ഒരു കണക്കിനും കാത്തു നിന്നില്ല. കേരളത്തിന് മാത്രം സഹായം ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ഗവൺമെൻ്റിൽ നിന്നുള്ള ദുരന്തം മറ്റ് സംസ്ഥാനങ്ങൾക്ക് നേരിടേണ്ടി വരാത്തത് എന്തുകൊണ്ട്. ബിജെപി കേരളത്തിൻ്റെ താത്പര്യത്തോട് നിന്നിട്ടുണ്ടോ. കേന്ദ്രം കേരളത്തിലെ ജനങ്ങളെ ശിക്ഷിക്കുമ്പോൾ കേന്ദ്രത്തോടൊപ്പമല്ലേ ഇവിടുത്തെ ബിജെപി നിന്നത്. നാടിൻ്റെ പ്രശ്നങ്ങൾ ഒന്നിച്ച് ഉയർത്താൻ കോൺഗ്രസ് തയ്യാറാണോ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.

Also Read
user
Share This

Popular

KERALA
NATIONAL
വിചാരണ യഥാർത്ഥ വശങ്ങൾ പുറത്തുവരണം; നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം തുറന്ന കോടതിയിലേക്ക് മാറ്റണമെന്ന് അതിജീവിത