ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻറ് ഷൈലയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്
തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ചു. ഓക്സിജൻ ട്യൂബ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് ജീവനക്കാരിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻറ് ഷൈലയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ALSO READ: ഇറങ്ങുന്നതിനു മുൻപ് KSRTC ബസ് മുന്നോട്ടെടുത്തു; തിരുവനന്തപുരത്ത് വയോധികയ്ക്ക് വലതുകാൽ നഷ്ടപ്പെട്ടു
കണ്ണിന് ഗുരുതരമായി പരിക്കേറ്റ ശൈലജയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. എസ്‌എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ഓക്സിജൻ ട്യൂബാണ് പൊട്ടിത്തെറിച്ചത്.