കൊരട്ടി പഞ്ചായത്ത് അധികൃതരും വനം വകുപ്പും പോലീസും ചേർന്ന് നടത്തിയ യോഗത്തിലാണ് തീരുമാനമായത്
തൃശ്ശൂർ കൊരട്ടി ചിറങ്ങരയിൽ ജനവാസ മേഖലയിൽ വളർത്തുനായയെ പിടിച്ചത് പുലി തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പുലിയെ പിടിക്കാൻ കെണി വെക്കും. പ്രദേശത്ത് നാല് ക്യാമറകളും, കൂടും സ്ഥാപിക്കും. കൊരട്ടി പഞ്ചായത്ത് അധികൃതരും വനം വകുപ്പും പോലീസും ചേർന്ന് നടത്തിയ യോഗത്തിലാണ് തീരുമാനമായത്.
കഴിഞ്ഞദിവസമാണ് ദേശീയപാതയോട് ചേർന്നുള്ള ചിറങ്ങര, മംഗലശേരി പ്രദേശത്ത് പുലിയെ കണ്ടത്. ചിറങ്ങരയിൽ ചിറങ്ങര സ്വദേശി ധനേഷിന്റെ വളർത്ത് നായയെയാണ് പുലി പിടികൂടിയത്. സംഭവത്തിൽ അന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിയിരുന്നു.
രാത്രി എട്ടരയോടെയാണ് പ്രദേശത്ത് പുലിയെ കണ്ടത്. പിന്നാലെ കൊരട്ടി പോലീസും പരിശോധന നടത്തിയിരുന്നു. പുലിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.