തിരുവനന്തപുരത്ത് ബസ് മുന്നോട്ടെടുത്തതിനെ തുടർന്നാണ് 72 കാരിക്ക് കാൽ നഷ്ടപ്പെട്ടത്
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിനടിയിൽ കുടുങ്ങി എഴുപത്തിരണ്ടുകാരിയുടെ കാൽ നഷ്ടപ്പെട്ടു. ബസ് നിർത്തും മുൻപാണ് അപകടം ഉണ്ടായത്.
ALSO READ: വിജയാഹ്ളാദത്തിൽ ആശമാർ; ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരത്ത് ബസ് മുന്നോട്ടെടുത്തതിനെ തുടർന്നാണ് 72 കാരിക്ക് കാൽ നഷ്ടപ്പെട്ടത്. ഇറങ്ങുന്നതിനു തൊട്ടു മുൻപാണ് ബസ് മുന്നോട്ട് എടുത്തത്. ടയറിനടിയിൽപ്പെട്ട വാളിക്കോട് സ്വദേശി ഐ. ഷാബീവിയുടെ കാൽ മുറിച്ചുമാറ്റി. ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം മലപ്പുറത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതി മരിച്ചിരുന്നു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ശ്രീനന്ദ ആണ് മരിച്ചത്. അപകടത്തില്‍ 10 കെഎസ്ആർടിസി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
ALSO READ: 'ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്കാരത്തിൻ്റെ ഭാഗം'; ഹൈക്കോടതിയെ വിമർശിച്ച് സുപ്രീം കോടതി
കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും മലപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയുമാണ് കൂട്ടിയിടിച്ചത്. കന്നുകാലികളേയും കയറ്റിപോകുകയായിരുന്നു ലോറി. ബസ്സിന്റെ ഒരു വശത്ത് ലോറി ഇടിക്കുകയായിരുന്നു. ഈ വശത്തിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്.