സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും
ടി.പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ് സംബന്ധിച്ച പരാതിയിൽ കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐക്ക് സ്ഥലംമാറ്റം. കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്‍ഐ ശ്രീജിത്തിനെയാണ് വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.
സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടായേക്കും. പാനൂർ, ചൊക്ലി സ്റ്റേഷനുകളിലെ രണ്ടു ഉദ്യോഗസ്ഥരെ കൂത്തുപറമ്പ് എ.സി.പി ചോദ്യം ചെയ്തു. സിപിഒമാരായ പ്രവീൺ, ഷാജു എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇവരിൽ നിന്നാണ് പ്രതികളുടെ ഇളവുമായി ബന്ധപ്പെട്ട പട്ടിക ചോർന്നത് എന്നാണ് പ്രാഥമിക നിഗമനം.