fbwpx
മരണക്കെണിയാവുന്ന ഗാസയിലെ സ്കൂളുകള്‍; മനുഷ്യത്വത്തെ മറികടക്കുന്ന ഇസ്രയേല്‍ ആക്രമണങ്ങള്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Sep, 2024 11:30 AM

ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കുറഞ്ഞത് 41,391 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍

WORLD


ഗാസ സിറ്റിയില്‍ അഭയാർഥി ക്യാംപ് പ്രവർത്തിച്ചിരുന്ന സ്കൂള്‍ ലക്ഷ്യം വെച്ചാണ് ഇസ്രയേല്‍ വ്യോമാക്രമണം നടന്നതെന്ന് പലസ്തീന്‍ സിവില്‍ ഡിഫന്‍സ് ഏജന്‍സി. ഇതോടെ സ്കൂളുകള്‍ക്കു നേരെയുള്ള ഇസ്രയേല്‍ ആക്രമണം തുടർക്കഥയായിരിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ വിമർശനങ്ങള്‍ ഉയർന്നിട്ടും ഗാസയിലെ വിദ്യാലയങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. യുദ്ധം തുടങ്ങിയതിനു ശേഷം പലസ്തീനില്‍ സ്കൂളുകള്‍ തുറന്ന് പ്രവർത്തിക്കുന്നില്ല.

കഴിഞ്ഞ ദിവസത്തെ സ്കൂള്‍ ആക്രമണത്തില്‍‌ കുറഞ്ഞത് 22 പലസ്തീനികള്‍ കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 13 പേർ കുട്ടികളാണ്. പരുക്ക് പറ്റിയ 30 പേരില്‍ പലർക്കും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. രണ്ട് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഗാസ സിറ്റിയ്ക്ക് കിഴക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന സൈത്തൂണ്‍ സ്കൂളിനു നേരെയായിരുന്നു ഇസ്രയേല്‍ ആക്രമണം. ആയിരക്കണക്കിനു അഭയാർഥികളാണ് സ്കൂളില്‍ താമസിച്ചിരുന്നതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബാസൽ അറിയിച്ചു.

Also Read: ഗാസയിലെ അമ്മമാര്‍ കുട്ടികളെ പഠിപ്പിക്കുകയാണ്, ചിറകുകളില്ലാതെ പറക്കാന്‍...



ഗാസ സിറ്റി നിയന്ത്രിക്കുന്ന ഹമാസ് നേതൃത്വത്തിനെതിരെയായിരുന്നു ആക്രമണം എന്നാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ പ്രസ്താവന. സൈത്തൂണ്‍ സ്കൂളിനു സമീപമുണ്ടായിരുന്ന അല്‍ ഫലാഹ് സ്കൂളായിരുന്നു ലക്ഷ്യമെന്നും സൈന്യം പറഞ്ഞു. സിവിലിയന്‍സ് താമസിക്കുന്ന ഇടങ്ങള്‍ മറയാക്കിയാണ് ഹമാസ് പ്രവർത്തിക്കുന്നതെന്ന് ഇസ്രയേല്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഹമാസ് ഇത് നിഷേധിച്ചു.

Also Read: സ്കൂളും, കൂട്ടുകാരും, ജീവനും നഷ്ടപ്പെടുന്ന ഗാസയിലെ കുട്ടികള്‍...!


ഗാസയിലെ സ്കൂളുകള്‍ക്ക് നേരെ മുന്‍പും ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. സെപ്റ്റംബർ 11ന് മധ്യ ഗാസയില്‍ ഐക്യ രാഷ്ട്ര സഭ നടത്തുന്ന അൽ-ജവാനി സ്കൂളിലു നേരെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട 18 പേരില്‍ ആറു പേർ യുഎന്‍ അഭയാർഥി ഏജന്‍സി ജീവനക്കാരായിരുന്നു. ആഗസ്റ്റ് 4 ന് ഗാസ സിറ്റിക്ക് പടിഞ്ഞാറുള്ള നാസർ, ഹസ്സൻ സലാമ സ്‌കൂളുകളിൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 8ന് അബ്ദുൾ ഫത്താഹ് ഹമൂദ, അസ്-സഹ്‌റ സ്‌കൂളുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 17 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 10 ന്, ഗാസ സിറ്റിക്ക് കിഴക്കുള്ള അൽ-താബിൻ സ്‌കൂളിൽ ഇസ്രയേൽ സൈന്യം ബോംബെറിഞ്ഞതിനെ തുടർന്ന് 100ലധികം ആളുകൾ കൊല്ലപ്പെടുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കണക്കുകള്‍ പ്രകാരം ഇതുവരെ 181 ക്യാംപുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായിട്ടുള്ളത്.

ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കുറഞ്ഞത് 41,391 പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. 95,760 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒക്ടോബർ 7ന് നടന്ന ഹമാസിന്‍റെ ഇസ്രയേല്‍ ആക്രമണത്തില്‍ 1,139പേരാണ് കൊല്ലപ്പെട്ടത്. 239 പേരാണ് ഹമാസിന്‍റെ ബന്ദികളായത്.

KERALA
വർഗീയത നിങ്ങളെ തന്നെ വിഴുങ്ങുമെന്ന് ഓർമ വേണം; ലീഗിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി
Also Read
user
Share This

Popular

KERALA
KERALA
ചോദ്യപേപ്പർ ചോർച്ച: പ്രതിയും സർക്കാർ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്