fbwpx
വര വരച്ചപ്പോൾ അൻവർ എൽഡിഎഫിൻ്റെ അപ്പുറത്താണെന്ന് തെളിയിക്കപ്പെട്ടു: ബിനോയ് വിശ്വം
logo

ന്യൂസ് ഡെസ്ക്

Last Updated : 30 Sep, 2024 05:37 PM

വര വരച്ചപ്പോൾ അൻവർ എൽഡിഎഫിൻ്റെ അപ്പുറത്താണെന്ന് തെളിയിക്കപ്പെട്ടു. സിപിഐയുടെ രാഷ്ട്രീയം എൽഡിഎഫ് രാഷ്ട്രീയമെന്നും ബിനോയ് വിശ്വം പറഞ്ഞു

KERALA


സിപിഐയുടെ രാഷ്ട്രീയം എൽഡിഎഫ് രാഷ്ട്രീയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വര വരച്ചപ്പോൾ അൻവർ എൽഡിഎഫിൻ്റെ അപ്പുറത്താണെന്ന് തെളിയിക്കപ്പെട്ടു. എൽഡിഎഫിൻ്റെ ആരുമല്ലാതായതോടെ അൻവറിനോട് സിപിഐക്ക് ഒരു ബന്ധവുമില്ലാതായെന്നും ബിനോയ് വിശ്വം പറഞ്ഞു.

ALSO READ: ഇതെന്ത് കാവ്യനീതി! പാർട്ടി വിട്ടാൽ നടപടി, അല്ലാത്തപക്ഷം സംരക്ഷണം: വി.ഡി.സതീശൻ


അൻവർ മലപ്പുറത്ത് വിളിച്ചു ചേർത്ത രാഷ്ട്രീയ വിശദീകരണ പൊതു യോഗത്തിൽ ആളുകള്‍ കൂടിയതിനെ കുറിച്ച് പഠിക്കും. എൽഡിഎഫ് രാഷ്ട്രീയത്തിന് മറുഭാഗത്തുള്ള ഒരു വഴിയും സിപിഐയുടെതല്ല. സിപിഐ പറയുന്നത് സിപിഐയുടെ നിലപാടാണ്. അത് അൻവറിൻ്റെ നിലപാടല്ല. സിപിഐക്ക് വലുത് ജനങ്ങളാണെന്നും എടുത്തുചാടുമെന്ന വ്യാമോഹം ആർക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: RSS നേതാക്കളോട് കിന്നാരം പറയാൻ പോകുന്നയാളെ ADGP സ്ഥാനത്തു നിന്ന് മാറ്റിയേ തീരൂ: നിലപാട് ആവര്‍ത്തിച്ച് ബിനോയ് വിശ്വം


എഡിജിപിക്കെതിരായ നിലാപാടിൽ സിപിഐക്ക് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. RSS നേതാക്കളോട് കിന്നാരം പറയാൻ പോകുന്നയാളെ ADGP സ്ഥാനത്തു നിന്ന് മാറ്റിയേ തീരൂ എന്നാണ് സിപിഐ നിലപാട്.

KERALA
കേരളത്തിൽ യുഡിഎഫുമായുള്ള സഹകരണം; തൃണമൂൽ നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പി.വി. അൻവർ
Also Read
user
Share This

Popular

KERALA
KERALA
'ആചാരപരമായിട്ടാണെങ്കില്‍ പ്രശ്‌നമാണ്'; സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്ക് കഴിച്ചതില്‍ സമസ്തയില്‍ വിവാദം മുറുകുന്നു