fbwpx
ബസ് കണ്ടക്ടറിൽ നിന്നും ലോകം ആരാധിക്കുന്ന സൂപ്പര്‍ സ്റ്റാറിലേയ്ക്ക്; രജനികാന്ത് ഇന്ന് 74ൻ്റെ നിറവിൽ
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Dec, 2024 08:21 AM

ശിവാജി റാവുവിൽ നിന്നും രജനികാന്ത് എന്ന തലൈവരിലേക്കുള്ള ജൈത്രയാത്ര, ഇന്ത്യൻ സിനിമയുടെ ചരിത്രം കൂടിയായി മാറി.

MOVIE


ഇന്ത്യൻ സിനിമയുടെ തലൈവർ രജനികാന്ത് ഇന്ന് 74ൻ്റെ നിറവിൽ. ശിവാജി റാവു ഗെയ്ക്‌വാദ് എന്ന ബസ് കണ്ടക്ടറിൽ നിന്നും ലോകം ആരാധിക്കുന്ന സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് എന്ന വിശേഷണത്തിലെത്തിയ യാത്ര, ഒരു 'രജനി പടം' പോലെ ആവേശം തരുന്നതാണ്...


ഇന്ത്യൻ സിനിമയുടെ ചരിത്രമെടുത്താല്‍ തമിഴകത്തിൻ്റെ തലൈവർ രജനികാന്തിനോളം പ്രഭാവം തീര്‍ത്ത മറ്റൊരു താരമുണ്ടാവുകയില്ല... അഞ്ച് പതിറ്റാണ്ടോളമായി തിരശീലയിൽ നിറഞ്ഞാടുകയാണ് ആ രജനി മാജിക്. എന്നാൽ, സിനിമകളെ വെല്ലും രജനികാന്തിൻ്റെ യഥാർഥ ജീവിതം. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠന കാലത്ത് സംവിധായകൻ കെ. ബാലചന്ദറിനെ പരിചയപ്പെടുന്നതിലൂടെ സിനിമയിലേക്ക്. തമിഴ് പഠിച്ച്, അപൂർവരാഗങ്ങളിലെ വില്ലൻ വേഷത്തിലൂടെ തുടക്കം.. ശിവാജി റാവുവിൽ നിന്നും രജനികാന്ത് എന്ന തലൈവരിലേക്കുള്ള ജൈത്രയാത്ര, ഇന്ത്യൻ സിനിമയുടെ ചരിത്രം കൂടിയായി മാറി.

Also Read; സുഭാഷിനെയും രംഗണ്ണനെയും ആവേശത്തോടെ തിരഞ്ഞ് ഇന്ത്യ; 2024ല്‍ ഏറ്റവും അധികം ആളുകള്‍ സെർച്ച് ചെയ്ത സിനിമകള്‍ ഏതൊക്കെ?

വില്ലനിൽ തുടങ്ങി സഹനടൻ, ഹീറോ, സ്റ്റാർ, സ്റ്റെൽ മന്നൻ, സൂപ്പർ സ്റ്റാർ എന്നിങ്ങനെ, ഒരു ജനതയുടെ മനസിൽ തലൈവർ എന്ന വിശേഷണത്തിൽവരെ എത്തിനിൽക്കുന്നു ആ താര പ്രഭാവം. വെള്ളിത്തിരയിലെ നായകൻ ജീവിതത്തിൽ എന്നും പച്ച മനുഷ്യനായിരുന്നു. വന്ന വഴി ഒരിക്കൽപ്പോലും മറന്നില്ല. പഴയ സുഹൃത്തുകളുമായി ഇന്നും സൗഹൃദം കാത്തുസൂക്ഷിക്കുന്നു. സിനിമയുടെ താര പ്രഭയെ തീർത്തും ഒഴിവാക്കി, കഷണ്ടി തലയും ലളിത വേഷ വിധാനങ്ങളോടും കൂടെ ജീവിതത്തിൽ അഭിനയിക്കാത്ത നടനായി, തൻ്റെ ആരാധകരുടെ ഇടയിലേക്ക് ഇന്നും ഇറങ്ങിവരുന്നു. ആരോഗ്യ പ്രശ്നങ്ങളിൽ പലകുറി രജനികാന്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും എല്ലാം മറികന്ന് ഓരോ തവണയും ഇരട്ടി ഊർജ്ജത്തോടെ തിരിച്ചുവന്നു..



രജനികാന്ത് സിനിമയിലെ ഡയലോഗ് കടമെടുത്താൽ, ആ ജീവിതം തനി വഴി തന്നെയായിരുന്നു. പൂര്‍ണമായും തമിഴനല്ലാത്ത ഒരാൾ എങ്ങിനെ തമിഴകത്തിന്‍റെ താരമായി എന്ന് ചോദിച്ചാല്‍, ‘അതാണ്ടാ നമ്മ രജനി സ്റ്റൈല്‍‘ എന്ന് അദ്ദേഹത്തിന്‍റെ ആരാധകർ പറയും..

KERALA
തന്തൈ പെരിയാർ സ്മാരകം പിണറായിയും സ്റ്റാലിനും ചേർന്ന് ഇന്ന് നാടിന് സമർപ്പിക്കും; പൊതുസമ്മേളനം വൈക്കം ബീച്ച് മൈതാനത്ത്
Also Read
user
Share This

Popular

KERALA
KERALA
വിചാരണയുടെ യഥാർഥ വശങ്ങൾ പുറത്തുവരണം; നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം തുറന്ന കോടതിയിലേക്ക് മാറ്റണമെന്ന് അതിജീവിത