ചൂടുള്ള വൈനും സോസേജുകൾ, ചീസ് ,ചോക്ലേറ്റുകൾ എന്നിങ്ങനെ ഫ്രഞ്ചു സംസ്കാരം നിറഞ്ഞു നിൽക്കുന്ന വിഭാവങ്ങളും ഉത്പന്നങ്ങളും മാർക്കറ്റുകളിലെ കാഴ്ചയാണ്. ഇവ കാണാനും ആസ്വദിക്കാനും ജനതിരക്ക് ഏറെയാണ്.
യൂറോപ്യൻ നഗരങ്ങളിൽ ഇപ്പോൾ ക്രിസ്മസ് മാർക്കറ്റുകളുടെ തിരക്കാണ്. സമ്മാനങ്ങൾകൊണ്ടും വിവിധ ഭക്ഷണ വിഭവങ്ങൾകൊണ്ടും സമൃദ്ധമാണ് ക്രിസമസ് മാർക്കറ്റുകൾ. യൂറോപ്യൻ നഗരങ്ങളിലെ മനോഹര ക്രിസ്മസ് കാഴ്ചകൾ കാണാം.യൂറോപ്യൻ നഗരങ്ങളിലെ ക്രിസ്മസ് വിശേഷങ്ങളിൽ എടുത്തുപറയേണ്ട ഒന്നാണ് ക്രിസ്മസ് മാർക്കറ്റുകൾ. നഗരങ്ങളിലും പരിസരങ്ങളിലും തോരണങ്ങളും സമ്മാനങ്ങളുമായി നിറഞ്ഞു നിൽക്കുന്ന ക്രിസ്മസ് മാർക്കറ്റുകൾ കാണേണ്ട കാഴ്ച തന്നെയാണ്.
യൂറോപ്പിലുടനീളമുള്ള ക്രിസ്മ്സ് മാർക്കറ്റുകളുടെ പിറവി 1434ലെ ജർമനിയിൽ നിന്നാണ്. പാരീസിൽ നവംബർ 16 മുതൽ 2025 ജനുവരി 7 വരെയാണ് ക്രിസ്മസ് മാർക്കറ്റുകൾ സജീവമായിട്ടുണ്ടാവുക. ചൂടുള്ള വൈനും സോസേജുകൾ, ചീസ് ,ചോക്ലേറ്റുകൾ എന്നിങ്ങനെ ഫ്രഞ്ചു സംസ്കാരം നിറഞ്ഞു നിൽക്കുന്ന വിഭാവങ്ങളും ഉത്പന്നങ്ങളും മാർക്കറ്റുകളിലെ കാഴ്ചയാണ്. ഇവ കാണാനും ആസ്വദിക്കാനും ജനതിരക്ക് ഏറെയാണ്.
യൂറോപ്യൻ നഗരത്തിലെ ഏറ്റവും മികച്ച മാർക്കറ്റായി തിരഞ്ഞെടുത്തത് ബ്രസ്സൽസിലെ മാർക്കറ്റാണ്. നവംബർ 29ന് തുടങ്ങി ജനുവരി അഞ്ചു വരെ നീണ്ടുനിൽക്കുന്ന ക്രിസ്മസ് മാർക്കറ്റിൽ 250 അധികം സ്റ്റോളുകളാണ് ഉള്ളത്. ബെൽജിയം, ഫ്രാൻസ്, ജർമനി, ഹംഗറി എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷണവും കരകൗശല വസ്തുക്കളും ഇവിടെ ലഭിക്കും. കുട്ടികൾക്കുള്ള അമ്യൂസ്മെൻ്റ് പാർക്കുകകളും എല്ലാം ഈ മാർക്കറ്റിൻ്റെ മനോഹാരിത കൂട്ടുന്നു.
Also Read; ലൈവായി പാട്ടു പാടുന്ന ക്രിസ്തുമസ് ട്രീകളോ? അമേരിക്കയിലെ ജീവനുള്ള സിങ്ങിങ് ട്രീ കണ്ടാലോ
കൊളോൺ ക്രിസ്മസ് മാർക്കറ്റും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. കൊളോൺ കത്തീഡ്രലിൻ്റെ നിഴലിൽ നിൽക്കുന്ന മാർക്കറ്റ്. സമ്മാനങ്ങളും ഭക്ഷണപാനീയങ്ങളും വിൽക്കുന്ന വിപുലമായ സ്റ്റോളുകൾ. ഐസ്-സ്കേറ്റിംഗ് റിങ്ക് ഇവിടുത്തെ ഹൈലൈറ്റാണ്. വിൻ്റർ വണ്ടർ ലാൻഡെന്നും ഇതിനെ വിശേഷിപ്പിക്കുന്നവർ ഏറെ. ആംസ്റ്റർഡാം ക്രിസ്മസ് മാർക്കറ്റുകളിൽ ഐസ് സ്കേറ്റ് ചെയ്യാനും ഭക്ഷണം കഴിക്കാനുമുള്ള ഇടമായി മാറുന്നു.മനുഷ്യരോളം വലിപ്പമുള്ള പ്രതിമകളും എടുത്തു പറയേണ്ടതാണ്.
യൂറോപ്പിലെ ചില വലിയ വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ ലില്ലെ ക്രിസ്മസ് മാർക്കറ്റ് ചെറുതാണ്. ഏകദേശം 90 സ്റ്റാളുകളാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഗ്രാൻഡ് പ്ലേസിലെ കൂറ്റൻ ക്രിസ്മസ് ട്രീയും എടുത്തു പറയേണ്ടതാണ്.