fbwpx
''ഞാന്‍ പങ്കെടുത്ത സ്റ്റേറ്റ് കമ്മിറ്റി യോഗത്തില്‍ പി.കെ. ശ്രീമതി പങ്കെടുത്തിരുന്നു; യോഗത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന് ആരും വിലക്കിയിട്ടില്ല''
logo

ന്യൂസ് ഡെസ്ക്

Posted : 27 Apr, 2025 07:51 PM

പങ്കെടുക്കാന്‍ പാടില്ല എന്ന വിലക്കില്ല. അതേസമയം 19 ആം തീയതിയിലെ യോഗത്തില്‍ പങ്കെടുത്തോ ഇല്ലയോ എന്നത് തനിക്കറിയില്ലെന്നും എം.എ. ബേബി പറഞ്ഞു.

KERALA


സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്തില്ല എന്ന വാര്‍ത്ത തള്ളി സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മറ്റിയിലും പി.കെ. ശ്രീമതി പങ്കെടുത്തുവെന്നും മാധ്യമങ്ങളില്‍ വന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തയാണെന്നും എം.എ. ബേബി പറഞ്ഞു.

പി.കെ. ശ്രീമതി പ്രവര്‍ത്തിക്കുന്നത് ദേശീയ തലത്തിലാണ്. അതുമായി ബന്ധപ്പെട്ടുള്ള എല്ലാ യോഗങ്ങളിലും അവര്‍ പങ്കെടുക്കും. താന്‍ പങ്കെടുത്ത സ്റ്റേറ്റ് കമ്മിറ്റി യോഗത്തിലും ശ്രീമതി പങ്കെടുത്തിരുന്നു. പങ്കെടുക്കാന്‍ പാടില്ല എന്ന വിലക്കില്ല. അതേസമയം 19 ആം തീയതിയിലെ യോഗത്തില്‍ പങ്കെടുത്തോ ഇല്ലയോ എന്നത് തനിക്കറിയില്ലെന്നും എം.എ. ബേബി പറഞ്ഞു.


ALSO READ: പി. കെ. ശ്രീമതി പാർട്ടി കമ്മിറ്റികളിൽ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുന്നത് പിണറായി വിജയൻ അല്ല: എം.വി. ഗോവിന്ദൻ



സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നത് ആരും വിലക്കിയിട്ടില്ലെന്ന് പികെ ശ്രീമതി പ്രതികരിച്ചിരുന്നു. യോഗത്തില്‍ പങ്കെടുക്കുന്നത് മുഖ്യമന്ത്രി വിലക്കിയെന്ന തരത്തില്‍ വരുന്നത് മാധ്യമ സൃഷ്ടിയാണെന്നും വാര്‍ത്ത മെനഞ്ഞെടുത്തത് ആരാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തില്‍ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി നിര്‍ദേശം. കേരളത്തിലുള്ളപ്പോള്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കും. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും പികെ ശ്രീമതി പറഞ്ഞിരുന്നു.

അതേസമയം, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി. കെ. ശ്രീമതി പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുന്നത് മുഖ്യമന്ത്രി അല്ലെന്നും, സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമാണതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. 75 വയസ് പിന്നിട്ടതിന് പിന്നാലെയാണ് ശ്രീമതിയെ കമ്മിറ്റികളില്‍ നിന്ന് ഒഴിവാക്കിയതെന്ന് എം.വി. ഗോവിന്ദന്‍ അറിയിച്ചു. അഖിലേന്ത്യ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വനിത എന്ന നിലയിലാണ് കേന്ദ്ര കമ്മിറ്റിയില്‍ ഇളവ് നല്‍കിയത്.കേരളത്തില്‍ സംഘടനാ പ്രവര്‍ത്തനം നടത്താന്‍ വേണ്ടി അല്ല കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്നും എം.വി. ഗോവിന്ദന്‍ അറിയിച്ചു. കേന്ദ്രകമ്മിറ്റി അംഗമെന്നനിലയില്‍ കേരളത്തിലെ നേതൃയോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കിയെന്നായിരുന്നു മാതൃഭൂമി വാര്‍ത്ത നല്‍കിയത്.

WORLD
EXPLAINER | എന്താണ് സിന്ധു ജല ഉടമ്പടി? ഇന്ത്യക്ക് പിന്മാറാനാകുമോ?
Also Read
user
Share This

Popular

WORLD
KERALA
WORLD
പാകിസ്ഥാന് ചൈനയുടെ പിന്തുണ; സുരക്ഷയും അഖണ്ഡതയും സംരക്ഷിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി