fbwpx
ഇറാനുമായി ആണവ ചര്‍ച്ചയ്ക്ക് തയ്യാര്‍; ആയത്തൊള്ള ഖമേനിക്ക് കത്തയച്ചതായി ട്രംപ്
logo

ന്യൂസ് ഡെസ്ക്

Posted : 07 Mar, 2025 11:47 PM

നേരത്തെ ഇറാനുമായുള്ള കരാറില്‍ നിന്ന് ട്രംപ് പിന്മാറിയിരുന്നു

WORLD


ആണവ കരാര്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ച് ഇറാന്‍ നേതാക്കള്‍ക്ക് കത്തയച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിക്കാണ് കത്തെഴുതിയതെന്ന് അന്താരാഷ്ട്ര മാധ്യമമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര മാധ്യമമായ ഫോക്‌സ് ബിസിനസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശം. നേരത്തെ ഇറാനുമായുള്ള കരാറില്‍ നിന്ന് ട്രംപ് പിന്മാറിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

'നിങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കാണിച്ച് ഇറാന് ഞാന്‍ കത്തെഴുതി. കാരണം സൈനികമായി ഞങ്ങള്‍ നീങ്ങിക്കഴിഞ്ഞാല്‍ അത് അവര്‍ക്ക് തന്നെയാണ് ബുദ്ധിമുട്ടായി മാറുക,' ഫോക്‌സ് ബിസിനസ്സ് വെള്ളിയാഴ്ച പുറത്തുവിട്ട ക്ലിപ്പില്‍ ട്രംപ് പറയുന്നു.


ALSO READ: വെസ്റ്റ് ബാങ്കില്‍ ബന്ദികളായിരുന്ന 10 ഇന്ത്യക്കാരെ മോചിപ്പിച്ചതായി ഇസ്രയേല്‍; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി


അവര്‍ക്ക് ഒരു ആണവായുധം ഉണ്ടാവുന്നതിനെ അംഗീകരിക്കാനാകില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സാമ്പത്തിക ഉപരോധം നിലനില്‍ക്കുന്നിടത്തോളം കാലം അമേരിക്കയുമായി നേരിട്ട് ഒരു ചര്‍ച്ചയ്ക്കും ഇപ്പോള്‍ തയ്യാറാല്ലെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി പ്രതികരിച്ചു.

2015ല്‍ ബാറാക് ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് ഇറാനും അമേരിക്കയുമുള്‍പ്പെടെ ആറ് രാജ്യങ്ങള്‍ തമ്മില്‍ ആണവക്കാരിറില്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം 2018ല്‍ അധികാരത്തിലെത്തിയ ട്രംപ് ഈ കരാറില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത് അധികാരത്തില്‍ എത്തിയതിന് ശേഷം കരാറുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിക്കുന്നത്.



KERALA
ശബരിമലയിൽ അയ്യനെ മതിവരുവോളം ദർശിക്കാം; അടുത്ത മാസപൂജ മുതൽ പുതിയ ക്രമീകരണങ്ങൾ
Also Read
user
Share This

Popular

KERALA
KERALA
“കൂടൽമാണിക്യം ക്ഷേത്ര തന്ത്രിമാരുടേത് പുരോഗമന നിലപാടല്ല, പിന്നാക്കക്കാരനെ മാറ്റിയത് അംഗീകരിക്കാനാകില്ല"; വിമർശിച്ച് മന്ത്രി ഒ.ആർ. കേളു