fbwpx
കൂത്താട്ടുകുളം നഗരസഭയിൽ നാടകീയ രംഗങ്ങൾ; സിപിഎം കൗൺസിലറെ പാർട്ടിക്കാർ തട്ടിക്കൊണ്ട് പോയെന്ന് പരാതി, 45 പേർക്കെതിരെ കേസ്
logo

ന്യൂസ് ഡെസ്ക്

Posted : 18 Jan, 2025 06:24 PM

കലാ രാജുവിനെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും അവർ വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്നുമാണ് സിപിഎം നൽകുന്ന വിശദീകരണം

KERALA

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം നഗരസഭയിൽ ഇന്ന് അരങ്ങേറിയത് അത്യന്തം നാടകീയമായ രംഗങ്ങളാണ്. കൂറുമാറ്റം ഭയന്ന് കൗൺസിലർ കലാ രാജുവിനെ സിപിഎമ്മുകാർ തട്ടിക്കൊണ്ട് പോയെന്ന് മക്കൾ ആരോപിച്ചു. അതേസമയം, കലാ രാജുവിനെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും അവർ വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്നുമാണ് സിപിഎം നൽകുന്ന വിശദീകരണം.



ഒടുവിൽ വിവരം ലഭിക്കുമ്പോൾ കലാ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമെന്ന് ഡോക്ടർമാർ അറിയിച്ചു. സിപിഎം നേതാക്കൾ അമ്മയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നതായും മക്കൾ വെളിപ്പെടുത്തി.



മക്കളുടെ പരാതിയിൽ കൂത്താട്ടുകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂത്താട്ടുകുളം ഏരിയ സെക്രട്ടറി അടക്കം 45 സിപിഎം നേതാക്കൾക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി, നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ, ലോക്കൽ സെക്രട്ടറി എന്നിവരുൾപ്പെടെ കണ്ടാലറിയുന്ന 45 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, തടഞ്ഞു വെക്കൽ, മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.


ALSO READ: ആളുമാറി യുവതിയെ കസ്റ്റഡിയിലെടുത്തു; 100 രൂപ നല്‍കി രാത്രി ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ട് പൊലീസ്



കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കാനിരിക്കെ സിപിഎം കൗൺസിലറെ കടത്തിക്കൊണ്ടുപോയ സംഭവത്തിൽ യുഡിഎഫ് പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്. കൗൺസിൽ യോഗം യുഡിഎഫ് അംഗങ്ങൾ ബഹിഷ്‌കരിച്ചു. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. അനൂപ് ജേക്കബ് എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.



13 ഭരണസമിതി അംഗങ്ങളുള്ള നഗരസഭ എൽഡിഎഫാണ് ഭരിക്കുന്നത്. യുഡിഎഫിൻ്റ അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് എൽഡിഎഫ് തീരുമാനിച്ചത്. ഇതിനിടെ ഒരു എൽഡിഎഫ് കൗൺസിലർ കൂറുമാറി യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അറിയിച്ചു. അദ്ദേഹം യുഡിഎഫ് കൗൺസിലറുടെ വാഹനത്തിലാണ് നഗരസഭയിൽ വന്നിറങ്ങിയത്. പിന്നാലെ എൽഡിഎഫ് കൗൺസിലറെ നഗരസഭ ചെയർപേഴ്സണിന്റെ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. പൊലീസ് നോക്കിനിൽക്കെയാണ് ഈ അതിക്രമമെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രതിഷേധം.


SPORTS
വിജയ് ഹസാരെ ട്രോഫിയിൽ അഞ്ചാമതും മുത്തമിട്ട് കർണാടക; വിദർഭയെ തകർത്തത് 36 റൺസിന്
Also Read
user
Share This

Popular

CRICKET
SPORTS
സഞ്ജു സാംസണിനെതിരെ രൂക്ഷവിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ